കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം രൂപയുടെ ധനസഹായം ലഭിക്കുമെന്ന വാര്‍ത്ത വ്യാജമെന്ന് പൊലീസ്

കൊവിഡ്  ബാധിച്ച് മരിച്ചവര്‍ക്ക് സ്റ്റേറ്റ് ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫണ്ടില്‍ നിന്നും 4 ലക്ഷം രൂപയുടെ ധനസഹായം ലഭിക്കും എന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശവും അപേക്ഷഫോമും വ്യാജമാണെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഫാക്ട് ചെക്ക് വിഭാഗം വ്യകത്മാക്കിയെന്ന് പോലീസ്.

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം ലഭിക്കുമെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമാണ്.

ഈ സന്ദേശവും ഒപ്പമുള്ള അപേക്ഷഫോമും വ്യാജമാണെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഫാക്ട് ചെക്ക് വിഭാഗം അറിയിച്ചതായി കേരള പൊലീസ് വ്യക്തമാക്കി.

സംസ്ഥാന ദുരന്തനിവാരണ ഉത്തരവാദിത്വ ഫണ്ടില്‍ നിന്നും നാല് ലക്ഷം രൂപ ധനസഹായം നല്‍കുന്നുണ്ടെന്ന സന്ദേശമായിരുന്നു സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News