തിങ്കളാഴ്ച മുതല്‍ എറണാകുളം ജില്ലയിലെ ഭക്ഷണ ശാലകളില്‍ പാഴ്‌സല്‍ സൗകര്യം അനുവദിക്കും

എറണാകുളം ജില്ലയില്‍ തിങ്കളാഴ്ച മുതല്‍ ഭക്ഷണ ശാലകളില്‍ പാഴ്‌സല്‍ സൗകര്യം അനുവദിക്കാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തില്‍ തീരുമാനിച്ചു. ചെല്ലാനത്ത് കൊവിഡ് വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ കോവിഡ് പരിശോധന സൗകര്യം ഏര്‍പ്പെടുത്താന്‍ ജില്ലാ കളക്ടര്‍ ആരോഗ്യ വകുപ്പിന് നിര്‍ദ്ദേശം നല്‍കി.

തിങ്കളാഴ്ച മുതല്‍ കൊച്ചി നഗരസഭയിലെ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന വിവിധ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് കോവിഡ് പരിശോധന, വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തും. കടല്‍ ക്ഷോഭത്തില്‍ നാശനഷ്ടങ്ങള്‍ നേരിട്ട തീരദേശ പഞ്ചായത്തുകള്‍ക്ക് കൂടുതല്‍ സഹായം അനുവദിക്കുന്നത് പരിഗണിക്കും.

ജില്ലാ കളക്ടര്‍ എസ്. സുഹാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, കൊച്ചി മേയര്‍ എം. അനില്‍കുമാര്‍, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News