പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് രണ്ടാംഘട്ട നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കും: മന്ത്രി കെ രാജന്‍

പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന്റെ രണ്ടാം ഘട്ട നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി കെ രാജന്‍. പുത്തൂരിന്റെ സാമൂഹിക ജീവിതത്തിന് വളരെയധികം മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പദ്ധതിയുടെ പൂര്‍ത്തീകരണത്തിലൂടെ സാധിക്കും. 2022ല്‍ തന്നെ പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. പുത്തൂരിലെത്തിയ അദ്ദേഹം ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ജൂണ്‍ 10 ന് വനം മന്ത്രിയുമായി പുത്തൂരില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തും.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വാഴച്ചാല്‍ ഫോറസ്റ്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയിലെ ജീവനക്കാര്‍ നല്‍കിയ 30,000 രൂപയും മന്ത്രി ഏറ്റുവാങ്ങി. മൃഗശാല ഡയറക്ടര്‍ കെ എസ് ദീപ, സ്‌പെഷ്യല്‍ ഓഫീസര്‍ കെ ജെ വര്‍ഗീസ് ഒല്ലക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ആര്‍ രവി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News