പ്ലസ് ടു ക്ലാസുകള്‍ നാളെ ആരംഭിക്കും

കൈറ്റ് വിക്ടേഴ്‌സ് ചാനല്‍ വഴിയുള്ള ഫസ്റ്റ്ബെല്‍ 2.0 ഡിജിറ്റല്‍ പ്ലസ് ടു ക്ലാസുകള്‍ തിങ്കളാഴ്ച മുതല്‍ സംപ്രേഷണം ചെയ്യും. രാവിലെ 8.30 മുതല്‍ 10 വരെയും വൈകുന്നേരം 5 മുതല്‍ 6 വരെയുമായാണ് ക്ലാസുകള്‍ നടക്കുക. തിങ്കള്‍ മുതല്‍ വെള്ളി വരെയാണ് ക്ലാസുകള്‍ ഉണ്ടാവുക. ഈ ക്ലാസുകള്‍ ഇതേക്രമത്തില്‍ അടുത്ത ആഴ്ച പുനസംപ്രേഷണം ചെയ്യും.

വിവിധ വിഷയങ്ങളില്‍ പ്രതിദിനം അഞ്ച് ക്ലാസുകള്‍ വരെ സംപ്രേഷണം ചെയ്യുന്നുണ്ടെങ്കിലും ഒരു കുട്ടിക്ക് ഒരു ദിവസം പരമാവധി മൂന്നു ക്ലാസുകളേ ഉണ്ടാവൂ. ടി വി ചാനലിനൊപ്പം കൈറ്റ് വിക്ടേഴ്‌സ് ആപ്പിലൂടെയും ക്ലാസുകള്‍ കാണാനാവും. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ആപ്പ് സ്റ്റോറില്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News