രാത്രികാല സഞ്ചാരികള്‍ക്ക് ഭക്ഷണമൊരുക്കി കുട്ടി പൊലീസ്

ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മണിയൂര്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് നേതൃത്വത്തില്‍ ലോക്ഡൗണ്‍ കാലത്ത് രാത്രി കാലത്ത് യാത്ര ചെയ്യുന്ന ദീര്‍ഘദൂര ഡ്രൈവര്‍മാര്‍ക്കും, വഴിയോരങ്ങളില്‍ ബുദ്ധിമുട്ടുന്നവര്‍ക്കുമായി ഭക്ഷണം വിതരണം ചെയ്തു. ഒരു വയറൂട്ടാം എന്ന എസ്.പി. സി പദ്ധതിയുടെ ചുവടുപിടിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത് .

ഓള്‍ കേരള ബ്ലഡ് ഡോണേഴ്‌സ് പയ്യോളിയുടെ സഹകരണത്തോടെ പുലര്‍ച്ചവരെയാണ് വിതരണം നടക്കുന്നത്. സാമൂഹ്യ പ്രതിബദ്ധതയോടെ സഹാനുഭൂതി നിലനിര്‍ത്തി കുട്ടികള്‍ ചെയ്യുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസനീയമാണെന്ന് ചടങ്ങില്‍ പങ്കെടുത്ത പയ്യോളി എസ്.ഐ അനില്‍കുമാര്‍ അഭിപ്രായപ്പെട്ടു.

പയ്യോളി സ്റ്റേഷനിലെ രതീഷ് പടിക്കല്‍, രംഗീഷ് കടവത്ത് എന്നിവര്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് ഭക്ഷണം ഏറ്റുവാങ്ങി.ചടങ്ങില്‍’ഹെഡ്മാസ്റ്റര്‍ പിഎം ശശി, പി.ടി.എ.പ്രസിഡണ്ട് എന്‍.എം.ഗണേശന്‍, സി.പി.ഒ മാരായ കെ.ഹാരിസ്, ടി.പി ഷീബ,കെ.പി രാജേന്ദ്രന്‍, എം.പി മനോജ്, പി.അനീഷ്,കെ.വി.വിനോദന്‍, രാജീവന്‍ മേമുണ്ട, നരേന്ദ്രന്‍,സ്റ്റുഡന്റ് പോലീസ് കേഡറ്റുകളായ ടി.പി.അനാമിക, സൗരവ് സുനില്‍, അനുപമ.ആര്‍,മിദുഹല്‍ എന്നിവര്‍ പങ്കെടുത്തു.

നേരത്തെ മണിയൂര്‍ കോവിഡ് കെയര്‍ സെന്ററിലേക്കുള്ള ഭക്ഷണവും, മെഡിക്കല്‍ കിറ്റും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സഹായവും കുട്ടികള്‍ സമ്പാദ്യ കുടുക്കയിലൂടെ നല്‍കിയത് ശ്രദ്ധിക്കപ്പെട്ടിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here