കൊടകര ബിജെപി കുഴല്‍പ്പണ കേസ്; കവര്‍ച്ച നടന്നയുടന്‍ ധര്‍മ്മരാജന്‍ വിളിച്ചത് കെ സുരേന്ദ്രന്റെ മകനെയടക്കം 7 ബിജെപി നേതാക്കളെ

കൊടകര ബി.ജെ.പി കുഴൽപ്പണക്കേസ്. കവർച്ച നടന്നയുടൻ ധർമ്മരാജൻ കെ.സുരേന്ദ്രൻ്റെ മകൻ ഉൾപ്പെടെയുള്ള 7 ബി.ജെ.പി നേതാക്കളെ ഫോണിൽ ബന്ധപ്പെട്ടു. പണം നഷ്ടപ്പെട്ട വിവരം അറിയിക്കാനാണ് ഫോൺ വിളിച്ചതെന്നാണ് വിവരം.

അതേ സമയം ധർമ്മരാജൻ പരാതി നൽകിയത് ഉറപ്പാക്കാൻ ഒരു ബി.ജെ.പി സംസ്ഥാന നേതാവ് കൊടകര പോലീസ് സ്റേഷനിലെത്തി. കുഴൽപ്പണം കടത്തിയ ധർമ്മരാജനുമായി ബന്ധമുണ്ടെന്ന് ബി.ജെ.പി നേതാക്കൾ സമ്മതിക്കുമ്പോഴും പണവുമായി ബന്ധമില്ലെന്നാണ് ഇവർ ആവർത്തിച്ച് പറയുന്നത്.

എന്നാൽ പണവുമായി ബി.ജെ.പിക്ക് ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. സംഭവം നടന്ന് നിമിഷങ്ങൾക്കകം ധർമ്മരാജൻ ഫോബിൽ വിളിച്ചത് 7 ബി.ജെ.പി നേതാക്കളെയാണ്. ഇതിൽ കെ.സുരേന്ദ്രൻ്റെ മകനും ഉൾപ്പെടുന്നു. സുരേന്ദ്രൻ്റെ മകൻ ഹരികൃഷ്ണനുമായി ധർമ്മരാജൻ  സംസാരിച്ചത് 24 സെക്കൻ്റ്.

മറ്റ് ബി.ജെ.പി സംസ്ഥാന നേതാക്കളുമായി 30 സെക്കൻ്റ് സംസാരിച്ചു. പണം പോയ വിവരം അറിയിക്കാനാണ് ധർമ്മരാജൻ ഇവരെ വിളിച്ചതെന്നാണ് അന്വേഷണ സംഘത്തിൻ്റെ നിഗമനം. ഇതിനെക്കുറിച്ചും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

അതേ സമയം കുഴൽപ്പണം പോയ സംഭവത്തിൽ പരാതി നൽകിയെന്നുറപ്പാക്കാൻ ബി.ജെ.പി നേതാവ് കൊടകര സ്റ്റേഷനിലെത്തി. സംസ്ഥാന സെക്രട്ടറിയായ ജില്ലയിലെ നേതാവാണ് ധർമ്മരാജനൊപ്പം പരാതി നൽകി പത്ത് ദിവസത്തിനു ശേഷം കൊടകര പോലീസ് സ്റ്റേഷനിലെത്തിയത്.

കർണാടക ബി.ജെ.പി നേതാക്കളിൽ നിന്നുള്ള സമ്മർദ്ദം മൂലമാണ് പരാതി നൽകിയോ എന്ന് ഉറപ്പു വരുത്തിയത്. മുൻ തെരത്തെടുപ്പുകളിലും പണം എത്തിയത് തട്ടിയെടുക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പരാതി നൽകാൻ കർണാടക നേതാക്കൾ സമ്മർദ്ദം ചെലുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News