ജാനുവുമായി സംസാരിക്കാന്‍ അവസരമൊരുക്കിയ പ്രസീതയ്ക്ക് നന്ദി അറിയിച്ച സുരേന്ദ്രന്റെ വാട്സാപ്പ് ചാറ്റ് പുറത്ത്; പ്രകോപിപ്പിച്ചാല്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത് വിടുമെന്ന് പ്രസീത

സി കെ ജാനുവുമായി ചര്‍ച്ചയ്ക്കോ പണമിടപാടിനോ ഇടനിലക്കാരുടെ ആവശ്യമില്ലെന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ ആ വാദവും എട്ടുനിലയില്‍ പൊട്ടിയിരിക്കുകയാണ്. ജനാധിപത്യ രാഷ്ട്രീയ പാര്‍ടി (ജെആര്‍പി) സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോട് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പുറത്തവിട്ട ചാറ്റാണ് സുരേന്ദ്രന്റെ വാദം പൊളിച്ചടുക്കിയത്.

ജാനുവുമായി സംസാരിക്കാന്‍ അവസരമൊരുക്കിയ പ്രസീതയ്ക്ക് സുരേന്ദ്രന്‍ വാട്സ്ആപ്പില്‍ നന്ദി അറിയിച്ചതിന്റെ സ്‌ക്രീന്‍ ഷോട്ട് ആണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളത്. ജാനുവിനെ എന്‍ഡിഎയിലെത്തിച്ചതിനും സുല്‍ത്താന്‍ ബത്തേരിയില്‍ സ്ഥാനാര്‍ഥിയാക്കുന്നതിനും ഇടനിലക്കാരിയായി പ്രവര്‍ത്തിച്ചത് പ്രസീതയാണ്.

നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പ് ജാനുവിനെ എന്‍ഡിഎയിലെത്തിക്കാന്‍ സുരേന്ദ്രന്‍ പത്ത് ലക്ഷം രൂപ നല്‍കിയെന്ന് പ്രസീത വെളിപ്പെടുത്തിയപ്പോഴായിരുന്നു സുരേന്ദ്രന്റെ നിഷേധിച്ചുള്ള പ്രസ്താവന. രണ്ട് ദിവസം മുന്‍പാണ് എന്‍.ഡി.എയില്‍ ചേരാന്‍ സി.കെ ജാനുവിന് സുരേന്ദ്രന്‍ പത്ത് ലക്ഷം ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്ന് ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോട് വെളിപ്പെടുത്തിയത്.

അതേസമയം 10 ലക്ഷം രൂപയുടെ ഇടപാട് മാത്രമല്ല ജാനുവും സുരേന്ദ്രനും തമ്മില്‍ നടന്നിട്ടുള്ളതെന്നും ബത്തേരിയിലെ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ കൂടുതല്‍ തുക കൈമാറിയിട്ടുണ്ടെന്നും പ്രസീത വെളിപ്പെടുത്തി. ഇതുസംബന്ധിച്ച എല്ലാ ഫോണ്‍ സംഭാഷണങ്ങളുടെ വിശദാംശങ്ങള്‍ കൈവശമുണ്ടെന്നും കൂടുതല്‍ പ്രകോപിപ്പിച്ചാല്‍ അവയെല്ലാം പുറത്തുവിടേണ്ടിവരുമെന്നും പ്രസീത മാധ്യമങ്ങളോട് പറഞ്ഞു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ ചുരുക്കം:

യുഡിഎഫില്‍ സീറ്റ് തരപ്പെടുത്താന്‍ ജാനു ശ്രമം നടത്തുന്നതിനിടയിലാണ് കെ സുരേന്ദ്രനടക്കം ബിജെപി നേതാക്കള്‍ അവരെ നേരിട്ടുവിളിക്കാന്‍ ശ്രമിച്ചത്.

ബിജെപിക്കാരുടെ ഫോണ്‍കോള്‍ എടുക്കാന്‍ ജാനു തയ്യാറായില്ല. ബത്തേരിയില്‍ മത്സരിക്കണമെന്ന ബിജെപിയുടെ ആവശ്യം പ്രസീത ജാനുവിനെ അറിയിച്ചു. യുഡിഎഫ് സീറ്റ് മോഹിച്ചിരുന്ന ജാനു, തീരുമാനമെടുക്കാന്‍ സമയംവേണമെന്നാണ് പ്രതികരിച്ചത്.

ബിജെപി നേതാക്കളുടെ കോളെടുക്കണമെന്ന് പ്രസീത ആവശ്യപ്പെട്ടത് ജാനു സമ്മതിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ സുരേന്ദ്രന്‍ വിളിച്ചു. പ്രതികരണം ആശാവഹമല്ലാത്തതിനാല്‍ വീണ്ടും കെ സുരേന്ദ്രന്‍ പ്രസീതയെ വിളിച്ചു.”അവര്‍ മുന്നണിയിലേക്ക് വരേണ്ട, മത്സരിക്കുകയുംവേണ്ട, ഞാന്‍ ഇത്രയും വിളിച്ചിട്ടും ഫോണ്‍ അറ്റന്‍ഡുചെയ്യാത്തത് വിഷമമുണ്ടാക്കുന്നു” എന്ന് പറഞ്ഞു.

അതിനുള്ള സൗകര്യമുണ്ടാക്കാം എന്നുറപ്പ് നല്‍കി.
സാമുദായിക സംഘടനയോട് അനുഭാവം പ്രകടിപ്പിച്ചിരുന്നയാളെ ജാനുവിന്റെ കാട്ടിക്കുളത്തെ വീട്ടിലേക്കയച്ചു.

അയാളുടെ മൊബൈല്‍ നമ്പര്‍ സുരേന്ദ്രന് കൈമാറുകയും ആ ഫോണിലേക്കുവിളിച്ച് സുരേന്ദ്രന്‍ ജാനുവുമായി സംസാരിക്കുകയുംചെയ്തു. ജാനുവുമായി സംസാരിക്കാന്‍ സൗകര്യമൊരുക്കിയതിന് നന്ദി പറഞ്ഞ് ഫെബ്രുവരി 24നാണ് സുരേന്ദ്രന്‍ വാട്‌സ്ആപ് സന്ദേശം അയച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News