കൊവിഡ് കേസുകള്‍ കുറയുന്ന പശ്ചാത്തലത്തില്‍ ദില്ലിയില്‍ അണ്‍ലോക്കിങ് പ്രക്രിയ ഇന്ന് മുതല്‍ ആരംഭിക്കും

കൊവിഡ് കേസുകള്‍ കുറയുന്ന പശ്ചാത്തലത്തില്‍ ദില്ലിയില്‍ അണ്‍ലോക്കിങ് പ്രക്രിയ ഇന്ന് മുതല്‍ ആരംഭിക്കും. 50 % യാത്രക്കാരുമായി ഡല്‍ഹി മോട്രോ പ്രവര്‍ത്തനം ആരംഭിച്ചു. യാത്രക്കാര്‍ക്ക് മെട്രോയില്‍ ടോക്കണുകളും സ്മാര്‍ട്ട് കാര്‍ഡുകളും ഉപയോഗിച്ച് യാത്ര ചെയ്യാമെന്ന് ദില്ലി മെട്രോ റെയില്‍ കോര്‍പറേഷന്‍ അറിയിച്ചു.

ഒന്നിടവിട്ട ദിവസങ്ങളില്‍ മാര്‍ക്കറ്റും ഷോപ്പിങ് മാളുകളും തുറക്കാമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ദില്ലിയിലെ മാളുകളിലും മാര്‍ക്കറ്റുകളിലും ദില്ലി പോലീസിന്റെ നേതൃത്വത്തില്‍ ശുചികരിക്കുകയും സാനിറ്റയിസ് ചെയ്യുകയും ചെയ്തിരുന്നു.

രാവിലെ 10 മുതല്‍ രാത്രി 8 വരെയാണ് മാളുകളും മാര്‍ക്കറ്റുകളും പ്രവര്‍ത്തിക്കുക. സ്വകാര്യ സ്ഥാപനങ്ങളില്‍ 50% ജീവനക്കാര്‍ക്ക് ജോലി ചെയ്യാമെന്നും ദില്ലി സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

ഹോട്ടലുകള്‍ ബാറുകള്‍ ജിമ്മുകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ ഈ ഘട്ടത്തില്‍ തുറക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഹോട്ടലുകളില്‍ പാര്‍സല്‍ സര്‍വിസ് അനുവദിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here