കേരളത്തില്‍ പെട്രോളിന് സെഞ്ച്വറി; ഇന്ധവില ആദ്യമായി നൂറ് കടന്നു; ഇന്നും ഇന്ധനവിലയില്‍ വര്‍ധനവ്

കേരളത്തില്‍ പെട്രോളിന് സെഞ്ച്വറി. സംസ്ഥാനത്ത് പെട്രോള്‍ വില ആദ്യമായി നൂറ് കടന്നു. വയനാട് ബത്തേരിയിലാണ് പെട്രോളിന് വില നൂറായത്. ഇന്നും സംസ്ഥാനത്‌ന് ഇന്ധനവിലയില്‍ വര്‍ധനവുണ്ടായി.

സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും ലിറ്ററിന് 28 പൈസ വീതമാണ് ഇന്ന് വര്‍ധിപ്പിച്ചത്. പുതുക്കിയ വിലയോടെ തിരുവന്തപുരത്ത് 97.29 രൂപയാണ് പെട്രോളിന്. ഡീസലിന് 92.62 രൂപയുമായി. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 95.41 രൂപയും ഡീസലിന് 90.85 രൂപയുമാണ് വില.

വയനാട് ബത്തേരി ദൊട്ടപ്പന്‍ കുളത്തെ ശ്രീ ബാലാജി പെട്രോള്‍ പംബ്ബിലാണ് പ്രീമിയം പ്രെട്രോളിന് 100 രൂപ .24 പൈസയാണ് വില. രാജ്യത്തെ 135 ജില്ലകളില്‍ പെട്രോള്‍ വില ലിറ്ററിന് 100 മറികടന്നിട്ടുണ്ട്. രാജസ്ഥാനിലാണ് ആദ്യമായി പെട്രോള്‍ വില 100 കടന്നത്.

കഴിഞ്ഞ ദിവസവും സംസ്ഥാനത്ത് പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയും കൂട്ടിയിരുന്നു. ഈ മാസം ഇത് നാലാം തവണയും കഴിഞ്ഞ 37 ദിവസത്തിനുള്ളില്‍ ഇരുപത്തിയൊന്നാം തവണയുമാണ് ഇന്ധനവില വര്‍ധിപ്പിക്കുന്നത്. ഇന്ധന വില ഈ വര്‍ഷം മാത്രം 45 തവണയാണ് കൂട്ടിയത്.

അതേസമയം, കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ 45 തവണ ഇന്ധന വില വര്‍ധിപ്പിച്ചപ്പോള്‍ വില കുറച്ചത് വെറും നാല് തവണ മാത്രമാണ്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷമാണ് ഇന്ധനവിലയില്‍ വീണ്ടും തുടര്‍ച്ചയായ വര്‍ധന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News