ഫെയ്സ്ബുക്ക്, വാട്ട്സ്ആപ്പ് സ്റ്റാറ്റസുകളില്‍ നിറഞ്ഞുനിന്ന ആ മിടുക്കിയെ ഒടുവില്‍ കണ്ടെത്തി; കുട്ടി താരം മലയാളിയാണോ എന്ന് സോഷ്യല്‍മീഡിയ

ക‍ഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് 2017ൽ പുറത്തിറങ്ങിയ സിറ്റി സ്ലoസ് എന്ന ആൽബത്തിലെ ” Run Run I’m Gonna Get It ” എന്ന മനോഹര ഗാനത്തിലെ കഠിനമായ വരികൾ വളരെ വ്യക്തമായി പാടി ഫലിപ്പിച്ച് അഭിനയിച്ച ഒരു കൊച്ച് സുന്ദരിയുടെ വീഡിയോയായിരുന്നു.

ഫെയ്സ്ബുക്ക് വാട്ട്സ്ആപ്പ് സ്റ്റാറ്റസുകൾ ഈ മിടുക്കിയുടെ പ്രകടനം കൊണ്ട് നിറഞ്ഞിരിക്കുകയായിരുന്നു ക‍ഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍. ഏയ്ഞ്ചൽ റിതി എന്നാണ് ആ മിടുക്കി കലാകാരിയുടെ പേര്.

കൊൽക്കത്ത സ്വദേശിയാണ് യുകെജിയിൽ പഠിക്കുന്ന അഞ്ചു വയസ്സ് മാത്രം പ്രായമുള്ള ഈ സുന്ദരിക്കുട്ടി. കൊൽക്കത്ത സ്വദേശികളായ രവി മേഹ്തയുടെയും ജ്യോതി മെഹ്റയുടെയും ഏക മകളാണ് ഏയ്ഞ്ചൽ റിതി. അച്ഛൻ രവി മേഹ്ത ബിസ്സിനെസ്സുകാരനും അമ്മ ജ്യോതി മെഹ്‌റ പോലീസ് കോൺസ്റ്റബിളും ആണ്.

വളരെ ചെറുപ്പത്തിലേ തന്നെ റിതി അഭിനയിക്കാനുള്ള തന്റെ കഴിവ് പ്രകടമാക്കിയിരുന്നു എന്ന് ‘അമ്മ പറയുന്നു. അങ്ങനെ അവളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കാൻ ആണ് ടിക്‌റ്റോക്കിലും യൂട്യുബിലും ഒക്കെ മകളുടെ പേരിൽ അക്കൗണ്ട് തുടങ്ങുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here