ADVERTISEMENT
കൊടകര കുഴല്‍പ്പണക്കേസിൽ ആഭ്യന്തര അന്വേഷണത്തിനൊരുങ്ങി ബി.ജെ.പി കേന്ദ്ര നേതൃത്വം. അന്വേഷണത്തിനായി മൂന്നംഗ അന്വേഷണ സമിതിയെ നിയോഗിച്ചു.
സി.വി.ആനന്ദബോസ്, ജേക്കബ് തോമസ്,ഇ ശ്രീധരൻ എന്നിവരാണ് സമിതിയിൽ.കേരള നേതൃത്വത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടതോടെയാണ് സ്വതന്ത്ര സമിതിയെ നിയോഗിച്ചത്.
ബി.ജെ.പിയെ പ്രതിരോധത്തിലാക്കിയ കൊടകര കുഴൽപ്പണക്കേസിൽ ബി.ജെ.പി. ദേശീയ നേതൃത്വം കടുത്ത അതൃപ്തിയാണ് പ്രകടിപ്പിച്ചത്. ആരോപണം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മൂന്നംഗ കമ്മീഷനെ ദേശിയ നേതൃത്വം നിയോഗിച്ചു.
വിഷയത്തിൽ ഇടപെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായുമാണ് കമ്മീഷനെ നിയോഗിച്ചത്.എന്നാൽ സ്വന്തന്ത്ര അന്വേഷണ ഏജൻസികൾക്ക് അന്വേഷണ ചുമതല നൽകാതെ ബിജെപി അംഗങ്ങളയും അനുഭാവികളെയുമാണ് അന്വേഷണത്തിനായി നേതൃത്വം തിരഞ്ഞെടുത്തത്.
മുൻ ഐ.എ.എസ്. ഉദ്യോഗസ്ഥനായ സി.വി. ആനന്ദബോസ്, മുൻ ഡി.ജി.പി. ജേക്കബ് തോമസ് അതോടൊപ്പം മെട്രോമാൻ ഇ. ശ്രീധരൻ എന്നിവർക്കാണ് ആരോപണങ്ങൾ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ബിജെപി നിർദേശം നൽകിയത്.
കേരളത്തിലെ കനത്ത തോൽവിയെക്ക് പിന്നാലേയുള്ള കൊടകര കുഴൽപ്പണക്കേസ് ബിജെപി ക്ക് വലിയ ആഘാതമാണ് ഉണ്ടാക്കിയത്. കള്ളപ്പണത്തിനെതിരെ നിലപാട് പ്രഖ്യാപിച്ചുകൊണ്ട് അധികാരത്തിലെത്തിയ ബി.ജെ.പിയുടെ സംസ്ഥാന നേതൃത്വം കുഴൽപ്പണകേസിൽ ആരോപണം നേരിടുന്നത് വലിയ ചർച്ചയായതോടെയാണ് ദേശിയ തലത്തിൽ ബിജെപി ഒരു അന്വേഷണ കമ്മിറ്റിയെ നിയോഗിച്ചത്.
ഇതോടെയാണ് വിഷയത്തിൽ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും നേരിട്ട് ഇടപെട്ടത്. ഇതോടൊപ്പം തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന നേതൃത്വത്തിനെതിരെയും വലിയ തോതിൽ പരാതി ഉയർന്നിരുന്നു.
നേതൃത്വത്തെ മാറ്റണം എന്നും ആവശ്യവും ഉയർന്നിരുന്നു. ഈ പരാതികൾ അന്വേഷിച്ച് സുരേഷ് ഗോപി എം.പിയോടും റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും ഇപ്പോഴത്തെ നേതൃത്വത്തിനും ഈ റിപ്പോർട്ട് നിർണായകമാണ്.
Get real time update about this post categories directly on your device, subscribe now.