ADVERTISEMENT
സ്‌കൂള്‍ വിദ്യാഭ്യാസ മികവിന്റെ സൂചികയില്‍ കേരളം വീണ്ടും ഒന്നാം ശ്രേണിയില്‍ എത്തിയതിനെ അഭിമാനത്തോടെ കാണുന്നുവെന്ന് പൊതുവിദ്യാഭ്യാസ – തൊഴില്‍മന്ത്രി വി ശിവന്‍കുട്ടി.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ 2019-20 പെര്‍ഫോമന്‍സ് ഗ്രേഡിങ് സൂചികയില്‍ (പിജിഐ) കേരളം വീണ്ടും രാജ്യത്ത് ഒന്നാംശ്രേണിയില്‍ എത്തിയത് പൊതുവിദ്യാഭ്യാസ രംഗത്ത് നാം കൈവരിച്ച നേട്ടങ്ങള്‍ക്കുള്ള അംഗീകരമാണ്.
മുന്‍വര്‍ഷത്തേതിനേക്കാള്‍ പോയിന്റ് കൂട്ടി ഒരുപടി മുന്നില്‍ കയറാന്‍ ആയി എന്നതും വലിയ നേട്ടമാണ്.കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന്റെ പ്രാപ്യത, പൊതുവിദ്യാഭ്യാസ മേഖലയിലെ ഭരണനിര്‍വഹണം, വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ, ഫലപ്രാപ്തി എന്നിവയിലെ കേരളത്തിന്റെ മികച്ച പ്രകടനമാണ് രാജ്യത്തെ പൊതുവിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങളില്‍ കേരളത്തെ വീണ്ടും ഒന്നാം ശ്രേണിയില്‍ എത്തിച്ചിരിക്കുന്നത്.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ വൈവിധ്യമായ പ്രവര്‍ത്തനങ്ങളും സമഗ്രശിക്ഷാ കേരളം വഴി നടത്തിയ പ്രവര്‍ത്തനങ്ങളുമാണ് മികവിന്റെ സൂചികയില്‍ ഉയര്‍ന്ന ഗ്രേഡ് നേടാന്‍ കേരളത്തിന് തുണയായത് എന്നും മന്ത്രി വ്യക്തമാക്കി.
Get real time update about this post categories directly on your device, subscribe now.