കണ്ണൂരില്‍ ആംബുലന്‍സ് മരത്തിലിടിച്ച് ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

കണ്ണൂര്‍ മുണ്ടയാട് ആംബുലന്‍സ് മരത്തിലിടിച്ച് ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു.പയ്യാവൂരില്‍ നിന്നും കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് രോഗിയെയും കൊണ്ട് വരികയായിരുന്ന ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്.

പുലര്‍ച്ചെ 5 മണിയോടെ നടന്ന അപകടത്തില്‍ ചുണ്ടപ്പറമ്പ സ്വദേശികളായ ബിജോ(45), ഭാര്യ രജിന(37), ആംബുലന്‍സ് ഡ്രൈവര്‍ ഒ വി നിധിന്‍രാജ്(27) എന്നിവരാണ് മരിച്ചത്.

ബെന്നി എന്നയാളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇടിയുടെ ആഘാതത്തില്‍ തകര്‍ന്ന വാഹനത്തില്‍ നിന്നും ഫയര്‍ ഫോഴ്‌സ് എത്തിയാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News