തഹാന്റെ പിറന്നാള്‍ ആഘോഷമാക്കി ടൊവിനോ തോമസ്; ആശംസകളുമായി ആരാധകരും

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബങ്ങളിലൊന്നാണ് ടൊവിനോ തോമസിന്റേത്. വില്ലത്തരത്തിലൂടെ തുടങ്ങി നായകനിരയിലേക്ക് എത്തുകയായിരുന്നു അദ്ദേഹം. ടൊവിനോയുടെ കുടുംബത്തിലെ പുതിയ വിശേഷങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

സോഷ്യല്‍ മീഡിയില്‍ സജീവമായ ടൊവിനോ തന്റെ ജീവിതത്തിലെ രസകരമായ നിമിഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ മകന്റെ ഒന്നാം പിറന്നാള്‍ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ പങ്കുവയ്ക്കുകയാണ് താരം.

കഴിഞ്ഞ ലോക്ക്ഡൗണ്‍ സമയത്ത് നീ വന്നു, അന്ന് ഞങ്ങളുടെ ഒരു വെള്ളി രേഖ ആയി ആയി. ഒരു വര്‍ഷത്തിനുശേഷം നമ്മള്‍ വീണ്ടും ലോക്ക്ഡൗണിലാണ്. എന്നെ സംബന്ധിച്ചിടത്തോളം ഒരു വിധത്തിലുള്ള ഒരു അനുഗ്രഹമാണ്. ഈ ഒരു വര്‍ഷം നിന്നോടൊപ്പം ധാരാളം സമയം ചെലവഴിക്കാന്‍ എനിക്ക് കഴിഞ്ഞു. സമയത്തേക്കാള്‍ വിലയേറിയത് മറ്റെന്താണ്! ജന്മദിനാശംസകള്‍ എന്നായിരുന്നു ടൊവിനോ കുറിച്ചത്.

മകന്റെ പിറന്നാളിനൊപ്പമായി ക്യൂട്ട് ചിത്രങ്ങളും ടൊവിനോ പോസ്റ്റ് ചെയ്തിരുന്നു. എന്റെ കുഞ്ഞുമകന് ഒരു വയസ്സ് തികയുന്നു എന്ന ക്യാപ്ഷനോടെയായിരുന്നു ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. മകനൊപ്പം സൈക്കിള്‍ ചവിട്ടുന്നതിന്റേയും വീട്ടുമുറ്റത്ത് മകനേയും നെഞ്ചിലെടുത്ത് കിടക്കുന്നതിന്റേയുമൊക്കെ ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തത്.


തഹാന്‍ എന്ന് മകന് പേരിട്ടതിന് പിന്നിലെ കാരണത്തെക്കുറിച്ചും ടൊവിനോ തോമസ് തുറന്നുപറഞ്ഞിരുന്നു. വ്യത്യസ്തമായ പേരായിരിക്കണമെന്നും അതിനൊരു അര്‍ത്ഥമുണ്ടായിരിക്കണമെന്നും ആഗ്രഹമുണ്ടായിരുന്നു. തഹാന്‍ എന്നാല്‍ കരുണയുള്ളവന്‍ എന്നാണ് അര്‍ത്ഥം. വീട്ടില്‍ അവനെ ഹാനെന്നാണ് വിളിക്കുന്നത്. ടഹാന്‍ ടൊവിനോ എന്ന പേര് എല്ലാവര്‍ക്കും ഇഷ്ടമായിരുന്നുവെന്നും താരം മുന്‍പ് വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ വര്‍ഷം ജൂണ്‍ ആറിന് ആയിരുന്നു ടൊവിനോക്കും ലിഡിയക്കും ആണ്‍ കുഞ്ഞ് പിറന്നത്. തഹാന്‍ പുറമെ ഒരു മകളും ടൊവിനോക്ക് ഉണ്ട്. ഇസ എന്നാണ് മകളുടെ പേര്. ടൊവിനോ സിനിമയില്‍ സജീവമായി തുടങ്ങിയതിനു ശേഷമായിരുന്നു വിവാഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel