കൊവാക്സിന്‍ കുട്ടികളില്‍ ഫലപ്രദമാകുമോ?; പരീക്ഷണങ്ങള്‍ ആരംഭിച്ച് ദില്ലി എയിംസ്

കുട്ടികളില്‍ കൊവാക്സിന്‍ ഫലപ്രദമാണോ എന്നറിയുന്നതിനുള്ള പരീക്ഷണങ്ങള്‍ ആരംഭിക്കാനൊരുങ്ങി ദില്ലി എയിംസ്. പട്നയിലെ എയിംസില്‍ സമാനമായ ക്ലിനിക്കല്‍ ട്രയലുകള്‍ കുറച്ച് ദിവസങ്ങള്‍ക്കു മുന്‍പ് ആരംഭിച്ചതായി എന്‍ ഡി ടി വി റിപ്പോര്‍ട്ട് ചെയ്യുന്നു.

രണ്ട് വയസിനും 18 വയസിനുമിടയിലുള്ള കുട്ടികളില്‍ കൊവിഡ് വാക്സിന്‍ ഫലപ്രദമാണോയെന്നും സുരക്ഷിതമായി കുത്തിവയ്പ്പു നടത്താന്‍ സാധിക്കുമോയെന്നും അറിയുന്നതിനുള്ള പരീക്ഷണങ്ങളാണു നടക്കാന്‍ പോകുന്നത്. മൂന്നാം തരംഗത്തെ കുറിച്ചുള്ള മുന്നറിയിപ്പുകള്‍ വന്നതിന്റെ പശ്ചാത്തലത്തിലാണു കുട്ടികളില്‍ കൊവിഡ് വാക്സിന്‍ ഫലപ്രദമാണോയെന്ന് അറിയുന്നതിനുള്ള പരിശോധനകള്‍ ആരംഭിച്ചത്. കൊവിഡിന്റെ മൂന്നാം തരംഗം രണ്ടാം തരംഗത്തോളം തന്നെ ശക്തമായിരിക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ അറിയിച്ചിരുന്നു.

പരമാവധി പേരെ വാക്സിനേറ്റ് ചെയ്തില്ലെങ്കില്‍ മൂന്നാം തരംഗത്തില്‍ കുട്ടികള്‍ക്കിടയിലായിരിക്കും രോഗം പ്രധാനമായും പടര്‍ന്നുപിടിക്കുകയെന്നും ഇവര്‍ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ ഇന്ത്യയില്‍ നിലവില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടുള്ള കൊവാക്സിന്‍, കൊവിഷീല്‍ഡ്, സ്പുട്നിക് വി എന്നിവ കുട്ടികളില്‍ കുത്തിവെയ്ക്കാനുള്ള അനുമതി നേടിയിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News