രാജിക്കാര്യം സുരേന്ദ്രനാണു തീരുമാനിക്കേണ്ടത്: ബി.ജെ.പി. നേതാവ് പി.പി. മുകുന്ദന്‍

രാജിക്കാര്യം സുരേന്ദ്രനാണു തീരുമാനിക്കേണ്ടത്: ബി.ജെ.പി. നേതാവ് പി.പി. മുകുന്ദന്‍.രണ്ടു സംസ്ഥാനങ്ങള്‍ ഉള്‍പ്പെട്ട കേസായതിനാല്‍ ഇ.ഡി. വരുന്നതില്‍ തെറ്റില്ല.

കൊടകര കുഴല്‍പ്പണക്കേസില്‍ അന്വേഷണം വേണമെന്ന് പി പി മുകുന്ദന്‍ നേരത്തെ തന്നെ പ്രതികരിച്ചിരുന്നു . അണികള്‍ക്ക് വിഷമമുണ്ടാക്കുന്ന കാര്യങ്ങളാണ് കേള്‍ക്കുന്നത്. കേള്‍ക്കുന്നത് ശരിയാണെങ്കില്‍ അത് രാജ്യദ്രോഹമാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.കൊടകര കുഴല്പണകേസിൽ കൂടുതൽ കാര്യങ്ങൾ പിന്നീട് പുറത്തു വന്നു .സുരേന്ദ്രന്റെ മകനിലേക്ക് വരെ അന്വേഷണം നീളുന്നു.സുരേഷ്ഗോപിയിലേക്കും അന്വേഷണം ഉണ്ടാകും.ഈ സാഹചര്യത്തിലാണ് പി പി മുകുന്ദന്റെ പ്രതികരണം.

വിവാദങ്ങള്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ തകര്‍ത്തുവെന്നും രാജിക്കാര്യത്തില്‍ സുരേന്ദ്രന്‍ തന്നെ തീരുമാനമെടുക്കണമെന്നുമാണു പി.പി. മുകുന്ദന്‍ ഒരു ടെലിവിഷൻ മാധ്യമത്തിനോട് പറഞ്ഞത് .

ജാനുവിനു പണം നല്‍കാമെന്നു കെ. സുരേന്ദ്രന്‍ പറഞ്ഞതു വീഴ്ചയാണ്. രാജിക്കാര്യത്തില്‍ അധ്യക്ഷന്‍ തന്നെ തീരുമാനം എടുക്കേണ്ടതുണ്ടെന്നും മുകുന്ദന്‍ പറഞ്ഞു.ഈ പണത്തിന്റെ ഉറവിടം കണ്ടുപിടിക്കണം. ബന്ധമില്ലെന്നാണു സുരേന്ദ്രന്‍ പറയുന്നത്. പാര്‍ട്ടിക്കാര്‍ ദുഃഖിതരാണ്. കഴിഞ്ഞ ദിവസം സുരേഷ് ഗോപിക്കെതിരെയും അന്വേഷണം നടക്കുന്നതായി കണ്ടു. ഇതൊക്കെ പാര്‍ട്ടിയുടെ പ്രതിച്ഛായയെ ബാധിക്കും. രണ്ടു സംസ്ഥാനങ്ങള്‍ ഉള്‍പ്പെട്ട കേസായതിനാല്‍ ഇ.ഡി. വരുന്നതില്‍ തെറ്റില്ല.

സുരേന്ദ്രന്റെ രാജിയുമായി ബന്ധപ്പെട്ടു പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര അന്വേഷണത്തിനു ശേഷം ദേശീയ നേതൃത്വം ആയിരിക്കും തീരുമാനമെടുക്കുക. എന്റെ അഭിപ്രായമനുസരിച്ചു രാജിക്കാര്യം സുരേന്ദ്രനാണു തീരുമാനിക്കേണ്ടത്. രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ചതു പരീക്ഷണമായിരുന്നു. അതില്‍ എന്റെ അഭിപ്രായം ഞാന്‍ നേരത്തെ പറഞ്ഞതാണ്. രണ്ടിടത്തും തോറ്റു,’

സി കെ ജാനുവുമായി ചര്‍ച്ചയ്ക്കോ പണമിടപാടിനോ ഇടനിലക്കാരുടെ ആവശ്യമില്ലെന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ വാദവും എട്ടുനിലയില്‍ പൊട്ടിയിരിക്കുകയാണ്. ജനാധിപത്യ രാഷ്ട്രീയ പാര്‍ടി (ജെആര്‍പി) സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോട് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പുറത്തവിട്ട വാട്സ്ആപ് ചാറ്റാണ് സുരേന്ദ്രന്റെ വാദം പൊളിച്ചടുക്കിയത്.ജാനുവുമായി സംസാരിക്കാന്‍ അവസരമൊരുക്കിയ പ്രസീതയ്ക്ക് സുരേന്ദ്രന്‍ വാട്സ്ആപ്പില്‍ നന്ദി അറിയിച്ചതിന്റെ സ്‌ക്രീന്‍ ഷോട്ട് ആണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളത്. ജാനുവിനെ എന്‍ഡിഎയിലെത്തിച്ചതിനും സുല്‍ത്താന്‍ ബത്തേരിയില്‍ സ്ഥാനാര്‍ഥിയാക്കുന്നതിനും ഇടനിലക്കാരിയായി പ്രവര്‍ത്തിച്ചത് പ്രസീതയാണ്. .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News