രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു; പുതിയ കണക്കുകള്‍ ഇങ്ങനെ

രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു. തമിഴ്‌നാട്ടില്‍ ഇരുപതിനായിരത്തോളം കേസുകളും കാര്‍ണാടകയിലും മഹരാഷ്ട്രയിലും പന്ത്രണ്ടായിരത്തോളം കേസുകളും സ്ഥിരീകരിച്ചു. 18 വയസ്സിനു താഴെ പ്രായമുള്ള കുട്ടികളുടെ കൊവാക്‌സിന്‍ പരീക്ഷണം എയിംസ് ദില്ലിയില്‍ ഇന്ന് മുതല്‍ ആരംഭിക്കും.

ആശ്വാസമായി രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞ ദിവസത്തേ കണക്കുകള്‍ പ്രകാരം തമിഴ് നാട്ടില്‍ 20,421 കേസുകള്‍ സ്ഥിരീകരിച്ചപ്പോള്‍ 434 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.കര്‍ണാടകയില്‍ 12,209 കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്, 320 മരണവും സ്ഥിരീകരിച്ചു.

മഹാരാഷ്ട്രയില്‍ 12,557 പേര്‍ക്ക് കൊവിഡ് സ്ഥിരകരിച്ചപ്പോള്‍ 233 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.അതേ സമയം മഹര്‍ഷ്ട്രയിലെ രോഗമുക്തി നിരക്ക് 95.05% മായി ഉയര്‍ന്നു. ദില്ലിയില്‍ 381 കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്ത്. ഇതോടെ ദില്ലിയിലെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 0.50% മായി കുറഞ്ഞു.

എയിംസ് പട്‌നയ്ക്ക് പിന്നാലേ എയിംസ് ദില്ലിയിലും കുട്ടികളുടെ കോവാക്‌സിന്‍ പരീക്ഷണം ആരംഭിക്കും.18 വയസ്സിന് താഴെ പ്രായമുള്ളവരുടെ സ്‌ക്രീനിംഗ് ടെസ്റ്റ് ഇന്ന് മുതലാണ് ദില്ലി എയിംസില്‍ ആരംഭിക്കുന്നത്. വാക്സിന്‍ സ്വീകരിച്ച യാത്രക്കാര്‍ക്ക് ആഭ്യന്തര യാത്രയ്ക്ക് ആര്‍ടി-പിസിആര്‍ റിപ്പോര്‍ട്ട് വേണ്ടെന്ന് വെക്കാനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ടെന്ന് കേന്ദ്രം വ്യക്തമാക്കി.

അതേ സമയം കൊവിഡ് സാഹചര്യത്തില്‍ ഹരിയാന, ഉത്തരഖണ്ഡ്,സിക്കിം എന്നീ സംസ്ഥാനങ്ങളില്‍ ലോക്ക്‌ഡൌണ്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. കൊവിഡ് കേസുകള്‍ കുറയുന്ന പശ്ചാത്തലത്തില്‍ മുംബൈ നഗരത്തില്‍ ബസ് സര്‍വിസ് ഇന്ന് മുതല്‍ പുനരാരംഭിക്കും. യാത്രക്കാര്‍ മാസ്‌കുകള്‍ നിര്‍ബന്ധമായി ധരിക്കണമെന്നും, ബസുകളില്‍, നിന്നുകൊണ്ടുള്ള യാത്ര അനുവദിക്കില്ലെന്നും മഹാരാഷ്ട്ര സര്‍ക്കാര്‍ വ്യക്തമാക്കി.

അതേ സമയം കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി രംഗത്തെത്തി. കൊവിഡ് വാക്സിന്‍ ക്ഷാമത്തിനിടെ കേന്ദ്രം ട്വിറ്റെറിലെ ബ്ലൂ ടിക്കുകള്‍ക്കുവേണ്ടിയുള്ള പോരാട്ടത്തിലാണെന്ന് രാഹുല്‍ ഗാന്ധി പരിഹസിച്ചു . കൊവിഡ് പ്രതിസന്ധിയില്‍ ജനങ്ങള്‍ വലയുമ്പോള്‍ കേന്ദ്രം അനാവശ്യ കാര്യങ്ങളിലാണ് ശ്രദ്ധ കൊടുക്കുന്നതെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News