മലയാളം ടിവി ഷോയിൽ വന്നിരുന്ന് അനാവശ്യമായി ഇംഗ്ലിഷ് പറയുന്ന ആളാണ് എന്ന വിമർശനത്തിന് മറുപടി നൽകി ശ്വേതാ മേനോൻ.

മലയാളം ടിവി ഷോയിൽ വന്നിരുന്ന് അനാവശ്യമായി ഇംഗ്ലിഷ് പറയുന്ന ആളാണ് എന്ന വിമർശനത്തിന് മറുപടി നൽകി ശ്വേതാ മേനോൻ.

ഡല്‍ഹിയിലെ സർക്കാർ ആശുപത്രിയിൽ നഴ്സുമാരെ മലയാളം സംസാരിക്കുന്നതില്‍ നിന്നും വിലക്കിയ വിഷയത്തിൽ നിലപാട് വ്യക്തമാക്കി ശ്വേത മേനോൻ രംഗത്തുവന്നിരുന്നു.ഡൽഹിയിലെ ജി.ബി.പന്ത് ആശുപത്രിയിലാണ് മലയാളം സംസാരിക്കുന്നത് വിലക്കികൊണ്ടുള്ള വിവാദ ഉത്തരവ് ഇറക്കിയത്. പ്രതിഷേധം ശക്തമായതിന് പിന്നാലെ ആശുപത്രി അധികൃതര്‍ ഉത്തരവ് പിന്‍വലിച്ചു.
വിവാദ സർക്കുലർ രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നും കോവിഡ് കാലത്ത് ജീവൻ പണയപ്പെടുത്തി നമ്മളെ സുരക്ഷിതരാക്കിയവരിൽ മലയാളി നഴ്‌സുമാരും ആരോഗ്യപ്രവർത്തകരും ഉണ്ടെന്നുമായിരുന്നു ഈ സർക്കുലറിന്റെ കുറിച്ച് ശ്വേത മേനോന്റെ പ്രതികരണം.

എന്നാൽ ഈ വിഷയത്തിൽ വിവാദം ഉണ്ടാക്കുന്നത് പൊട്ടക്കിണറ്റിലെ തവളകളാണെന്നായിരുന്നു ശ്വേത മേനോനെതിരെ കൃഷ്ണദാസ് എന്ന ആളുടെ വിമർശനം. മലയാളം ടിവി ഷോയിൽ വന്നിരുന്ന് അനാവശ്യമായി ഇംഗ്ലിഷ് പറയുന്ന ആളാണ് ശ്വേതയെന്നും കൃഷ്ണദാസ് പറയുന്നു.ഒപ്പം മലയാളികളായ നേഴ്‌സുമാരെ അധിക്ഷേപിക്കുന്നുമുണ്ട്.ശ്വേതയുടെ തക്കതായ മറുപടി ശ്രദ്ധേയമാണ്.സാധാരണ ഞാൻ ഇങ്ങനെ മറുപടി പറയാറില്ലാത്തതാണ്, ലോക്ഡൗൺ കാരണം കുറച്ച് സമയം കിട്ടി എന്നും ശ്വേത.

ശ്വേത മേനോന്റെ മറുപടി ഇങ്ങനെ:

എന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട വാർത്തയിലാണ് ഈ കമന്റ് കാണുന്നത്. ഈ കമന്റിന് എനിക്ക് നേരിട്ട് മറുപടി പറയണമെന്ന് തോന്നി. ‘മലയാളം ടിവി ഷോയിൽ വന്നിരുന്ന് അനാവശ്യമായി ഇംഗ്ലിഷ് കാച്ചുന്ന നിങ്ങൾ തന്നെ തള്ളണം ഇതുപോലെ.’ ഇതായിരുന്നു ആ വിമർശനത്തിലെ ആദ്യ വാക്കുകൾ.

കണ്ണാ, ഞാൻ ജനിച്ചതും വളർന്നതും കേരളത്തിന്റെ വെളിയിലായിരുന്നുവെങ്കിലും കേരളത്തോടുള്ള ഇഷ്ടം കാരണം മലയാളം പഠിച്ചെടുത്തതാണ്, അതുകൊണ്ട് തന്നെ സംസാരിക്കുമ്പോൾ ഹിന്ദിയും ഇംഗ്ലിഷും ഇടയ്ക്ക് ഓട്ടോമാറ്റിക്ക് ആയി വരും, മലയാളി എന്ന നിലയിൽ അഭിമാനിക്കുന്ന ആളാണ് ഞാൻ. മാത്രമല്ല കേരളവുമായി ബന്ധപ്പെട്ടുകിടക്കുന്ന പൊക്കിള്‍ക്കൊടി ബന്ധം എപ്പോഴും കാത്തുസൂക്ഷിക്കാൻ ശ്രമിക്കാറുണ്ട്.

വേറൊരു വിമർശനം ഇങ്ങനെ: ‘മലപ്പുറം തിരൂർ തുഞ്ചൻ പറമ്പിൽ എഴുത്തച്ഛൻ പ്രതിമ ചിലരെ പേടിച്ച് ഇതുവരെ സ്ഥാപിക്കാൻ കഴിയാത്തവർ ഇന്ന് സേവ് മലയാളം എന്ന് പറഞ്ഞ് ഇറങ്ങിയിട്ടുണ്ട് എന്നതാണ് ഇതിലെ കാപട്യം’

ഞാനും മലപ്പുറംകാരിയാണ്, എനിക്ക് അറിയില്ല നിങ്ങൾ ഈ വിവരം എവിടെ നിന്നു ലഭിച്ചു എന്നത്. അവിടെ അദ്ദേഹത്തിനായി ഒരു മ്യൂസിയം തന്നെ ഉണ്ട്. അതിന്റെ വിവരങ്ങൾ താഴെ…

THUNCHAN PARAMBU (THUNCHAN MEMORIAL RESEARCH CENTER)

Tirur Thuchan Parambu Rd, Tirur, Kerala 676101

അടുത്തത്, ‘രോഗികൾക്കും കൂട്ടിരുപ്പുക്കാർക്കും മുൻപിൽ മലയാളത്തിൽ സംസാരിക്കുന്നതാണ് പ്രശ്നം. എന്തിനും മണ്ണിന്റെ മക്കൾ വാദവും ഇരവാദവും മുഴക്കുന്നത് മല്ലൂസിന്റെ സ്ഥിരം പരിപാടിയാണ്.’

നിങ്ങൾ ഒരു കാരണം മനസിലാക്കണം, മറ്റുള്ളവരോട് സഹനശീലമുണ്ടാകുക എന്നത് തനിയെ പഠിക്കേണ്ട ഒന്നാണ്. Just because there’s a bigger majority around us who “may” feel offended, അങ്ങോടും ഇങ്ങോടും മലയാളം സംസാരിക്കുന്നതിനെ പറ്റി നമ്മൾ പ്രതിരോധപരമായി നോക്കേണ്ട കാര്യമില്ല, നമ്മൾ താഴെ തട്ടിലുള്ളവരായി തോന്നരുത്. സാധാരണ വർത്തമാനമാണെങ്കിൽ ജോലി ചെയ്യുന്നതിനിടെ മൂന്നാമതൊരാളെ ഉൾക്കൊള്ളിക്കേണ്ട കാര്യമില്ല.

(സാധാരണ ഞാൻ ഇങ്ങനെ മറുപടി പറയാറില്ലാത്തതാണ്, ലോക്ഡൗൺ കാരണം കുറച്ച് സമയം കിട്ടി)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News