അണ്ടര്‍-21 യൂറോ കപ്പ് ഫുട്‌ബോള്‍: കിരീടനേട്ടവുമായി ജര്‍മ്മനി

അണ്ടര്‍-21 യൂറോ കപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജര്‍മനിക്ക് കിരീടം. വാശിയേറിയ ഫൈനലില്‍ പോര്‍ച്ചുഗലിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ജര്‍മനി യുവനിരയുടെ കിരീട നേട്ടം.

49 -ആം മിനിറ്റില്‍ ലൂക്കാസ് മെച്ചയാണ് വിജയഗോള്‍ നേടിയത്. മെച്ച തന്നെയാണ് ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍. ജര്‍മനിയുടെ മൂന്നാം കിരീടനേട്ടമാണിത്. അതേ സമയം പോര്‍ച്ചുഗലിന്റ മൂന്നാം ഫൈനല്‍ തോല്‍വിയുമാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel