ADVERTISEMENT
പരിസ്ഥിതി ദിനത്തിൽ സാമൂഹ്യവിരുദ്ധർ നട്ട കഞ്ചാവ് ചെടി പിടികൂടി. കൊല്ലം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഐ.നൗഷാദിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കൊല്ലം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് കണ്ടച്ചിറ ഭാഗത്ത് നടത്തിയ പരിശോധനയിൽ 2 കഞ്ചാവ് ചെടികൾ കണ്ടുപിടിച്ച് കേസ് എടുത്തു,
കണ്ടച്ചിറ കുരിശടി മുക്കിൽനിന്നും ബൈപ്പാസ്സിലേക്ക് പോകുന്ന റോഡിന്റെ അരികിലാണ് കഞ്ചാവ് ചെടികൾ നട്ടുവളർത്തിയിരുന്നത്. കഴിഞ്ഞ ദിവസം നടന്ന പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ലോകമെമ്പാടുമുള്ള ജനങ്ങൾ വൃക്ഷ തൈ നട്ട് പരിസ്ഥിതിയെ സംരക്ഷണ യജ്ഞത്തിൽ പങ്കാളികളായപ്പോൾ കണ്ടച്ചിറ ഭാഗത്തുള്ള മയക്കുമരുന്നിനു അടിമയായ ഒരു യുവാവിന്റെ നേത്യത്വത്തിൽ രണ്ടു മൂന്നുപേർ ഇന്നലെ കഞ്ചാവു ചെടി കണ്ടെടുത്ത സ്ഥലത്ത് ഒത്തുകൂടി.
“ഞങ്ങൾ ഇഷ്ടപ്പെടുന്ന ചെടിയാണ് ഈ ചെടി ,ഈ ചെടി ഇവിടെ വളരട്ടെ എന്നു പറഞ്ഞു ബഹളമുണ്ടാക്കി ഈ ഭാഗത്ത് കഞ്ചാവ് ചെടി നട്ടശേഷം മെബൈലിൽ ഫോട്ടോയും എടുത്ത് അവിടെ നിന്നും പോവുകയുമായിരുന്നു.
സംഭവം കണ്ട യാളിൽ നിന്നും ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനലാണ് പരിശോധന നSത്തി കഞ്ചാവ് ചെടികൾ കണ്ടെടുത്തത്. മങ്ങാട് ബൈപ്പാസ് പാലത്തിന്റെ അടിയിൽ ഇതുപോലെ കഞ്ചാവ് ചെടി നട്ടുവളർത്തിതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഈ ഭാഗത്ത് പോയി പരിശോധന നടത്തിയെങ്കിലും ഗഞ്ചാവ് ചെടികൾ കണ്ടെത്താൻ കഴിഞ്ഞില്ല.
എന്നാൽ അവിടെ കഞ്ചാവ് ചെടി നട്ടുവളർത്തിയിരുന്നതിന്റെ സൂചനകൾ ലഭിച്ചു. മുൻപ് കഞ്ചാവ് കേസിൽ ഉൾപ്പെട്ടിട്ടുള്ള കണ്ടച്ചിറ സ്വദേശിയായ ഒരു യുവാവിന്റെ നേതൃത്വത്തിലാണ് മങ്ങാട് ബൈപ്പാസ് പാസ് പാലത്തിനടിയിൽ കഞ്ചാവ് ചെടികൾ നട്ടുവളർത്തി പരിപാലിച്ചു വന്നിരുന്നത് എന്ന വിവരം ലഭിച്ചു.
പ്രതികളെ ഉടൻ പിടികൂടുമെന്ന് അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ B. സുരേഷ് അറിയിച്ചു. ലോക്ക്ഡൗൺ ആയതിനാൽ വാഹന ഗതാഗതം നിലച്ചതോടെ അനുസംസ്ഥാനങ്ങളിൽ പോയി ഗഞ്ചാവ് കടത്തികൊണ്ടുവരുവാൻ സാധിക്കാതെ വന്നതിനാൽ ഗഞ്ചാവ് ലോബി പുതു മാർഗ്ഗങ്ങൾ തേടിയതാണന്ന് സംശയിക്കുന്നു.
പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ ടി രാജീവ്. പ്രീവെൻ്റിവ് ഓഫീസർ M. മനോജ് ലാൽ. നിർമ്മലൻ തമ്പി ബിനു ലാൽ .CEO മാരയ ഗോപകുമാർ .ശ്രീനാഥ് അനിൽകുമാർ ജൂലിയൻ ക്രൂസ്. ഡ്രൈവർ നിതിൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
Get real time update about this post categories directly on your device, subscribe now.