കൊടകര ബി.ജെ.പി കുഴല്‍പ്പണക്കേസ് ക്രൈംബ്രാഞ്ചിന് കൈമാറണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ട കൊടകര കുഴല്‍പ്പണക്കേസ് ക്രൈംബ്രാഞ്ചിന് കൈമാറണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. തെരഞ്ഞെടുപ്പ് ചെലവിനായി കര്‍ണാടകയില്‍ നിന്ന് എത്തിച്ചത് ഹവാല പണമാണന്ന് മാധ്യമ വാര്‍ത്തകള്‍ ഉണ്ടെന്നും, പണത്തിന്റെ ഉറവിടം സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തുന്നില്ലന്നും ഹര്‍ജിയില്‍ പറയുന്നു.

ബിജെപി സംഘടനാ സെക്രട്ടറി എം.ഗണേഷിനെയും ഏതാനും പ്രാദേശിക നേതാക്കളെയും ചോദ്യം ചെയ്തങ്കിലും ആരേയും അറസ്റ്റ് ചെയ്തിട്ടില്ലന്നും തൃശൂര്‍ റേഞ്ച് ഡിഐജിയുടെ നേതൃത്യത്തില്‍ നടക്കുന്ന അന്വേഷണം തൃപ്തികരമല്ലന്നും ഹര്‍ജിയില്‍ പറയുന്നു.

പാലക്കാട് ആസ്ഥാനമായുള്ള അഴിമതി വിരുദ്ധ മനുഷ്യാവകാശ കൗണ്‍സില്‍ പ്രസിഡന്റ് ഐസക് വറുഗീസ് ആണ് കോടതിയെ സമീപിച്ചിട്ടുള്ളത്. പൊലിസ് മേധാവിക്ക് പരാതി നല്‍കിയിട്ടും നടപടിയില്ലന്നും ഹര്‍ജിയില്‍ ആരോപണമുണ്ട്.

ഐ ജി റാങ്കിലുള്ള ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിക്കണമെന്ന ആവശ്യവും ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട്. ഹര്‍ജി കോടതി നാളെ പരിഗണിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here