കര്‍ഷക ഉപരോധത്തില്‍ മുട്ടുമടക്കി ജെ.ജെ.പി എംഎല്‍എ; കര്‍ഷകര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിച്ചു

കർഷക ഉപരോധത്തിൽ മുട്ടുമടക്കി ജെ.ജെ.പി എംഎല്‍എ. കർഷകർക്കെതിരെയുള്ള കേസുകൾ എം.എല്‍.എ പിൻവലിച്ചു. ഇതോടെ ഹരിയാനയിലെ പൊലീസ് സ്റ്റേഷൻ കേന്ദ്രികരിച്ചുള്ള  ഉപരോധം കർഷകർ അവസാനിപ്പിച്ചു.

കർഷകരോട് മോശമായി പെരുമാറിയത്തിൽ ജെ.ജെ.പി എംഎല്‍എ ദേവേന്ദർ ബബ്ലി ഖേദം പ്രകടിപ്പിച്ചു.  അറസ്റ്റ് ചെയ്ത കർഷകരെ വിട്ടയച്ചത്തോടെ ഹരിയനയിലെ പോലിസ് സ്റ്റേഷൻ ഉപരോധം കർഷകർ അവസാനിപ്പിച്ചു.

അറസ്‌റ്റ്‌ ചെയ്‌ത കർഷകനേതാക്കളെ വിട്ടയക്കണമെന്നും കേസുകൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട്‌ കർഷകർ തൊഹാന പൊലീസ്‌ സ്‌റ്റേഷന് മുന്നിൽ നടത്തിയ ഉപരോധമാണ് അവസാനിപ്പിച്ചത്. ജൂൺ ഒന്നിന്‌ ഹരിയനയിലെ ജെജെപി എംഎൽഎ ദേവേന്ദർ ബബ്ലിയും കർഷകരുമായി വാക്കുതർക്കം നടന്നിരുന്നു.

ഇതിന്‌ പിന്നാലെ എംഎൽഎയുടെ പരാതിയിൽ കർഷകർക്ക്‌ എതിരെ ഹരിയാന പോലിസ് കേസെടുത്തിരുന്നു. അടുത്തദിവസം കർഷകർ എംഎൽഎയുടെ വീട്‌ ഉപരോധിച്ചതിനെ തുടർന്ന്‌ മൂന്ന്‌ കർഷകനേതാക്കളെ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു.

ഇതോടെയാണ് അറസ്റ്റ് ചെയ്ത കർഷകരെ വിട്ടയക്കണമെന്ന ആവശ്യവുമായി കർഷകർ തോഹാന പോലിസ് സ്റ്റേഷൻ ഉപരോധിച്ചത്.  പൊലീസ്‌ സ്‌റ്റേഷന്‌ പുറത്ത്‌ പന്തലുകൾ കെട്ടി നൂറുകണക്കിന്‌ കർഷകരാണ് സമരം ചെയ്തത്.

അതേസമയം, കർഷകർക്ക്‌ എതിരെ മോശം പരാമർശങ്ങൾ നടത്തിയ എംഎൽഎ ദേവീന്ദർ ബബ്ലി ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തി.   തൊഹാന റെസ്‌റ്റ്‌ഹൗസിൽ കർഷകനേതാക്കളുമായി കൂടിക്കാഴ്‌ച നടത്തിയ ദേവീന്ദർ  ബബ്ലി തന്റെ പെരുമാറ്റം അത്ര നന്നായിരുന്നില്ലെന്നും അതിൽ ഖേദം പ്രകടിപ്പിക്കുന്നതായും പറഞ്ഞു.

തുടർന്നാണ് അറസ്റ്റ് ചെയ്ത കർഷകരെ പോലിസ് വിട്ടായച്ചത്. അറസ്റ്റ് ചെയ്ത കർഷകരെ വിട്ടയച്ചത് കൊണ്ട് ഉപരോധം അവസാനിപ്പിക്കുകയാണെന്ന് കർഷക നേതാവ് രാകേഷ് തികയാത് വ്യക്തമാക്കിയിരുന്നു.

വരും ദിവസങ്ങളിൽ കർഷക സമരം കൂടുതൽ ശക്തമാക്കുമെന്ന് കർഷകർ വ്യക്തമാക്കി. നേരത്തെ കാർഷിക നിയമത്തിന്റെ പതിപ്പുകൾ കത്തിച്ചു കൊണ്ട് ബിജെപി നേതാക്കളുടെ ഓഫീസുകൾ കർഷകർ ഉപരോധിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News