കൊടകര ബി.ജെപി കുഴല്‍പ്പണക്കേസ്: ഒത്തുതീര്‍പ്പിന്റെ രാഷ്ട്രീയം ആര്‍ക്കാണെന്ന് ജനങ്ങള്‍ക്ക് അറിയാം; പ്രതിപക്ഷ നേതാവിന് മറുപടിയുമായി മുഖ്യമന്ത്രി

കൊടകര ബി.ജെപി കുഴല്‍പ്പണക്കേസ് മന്ദഗതിയിലാണെന്നും ഒത്ത് തീര്‍പ്പ് ഉണ്ടാകുമെന്ന ആശങ്കയുണ്ടന്നും ആരോപണം ഉന്നയിച്ച പ്രതിപക്ഷ നേതാവിന് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി.

ഒത്തുതീര്‍പ്പിന്റെ രാഷ്ട്രീയം ആര്‍ക്കാണെന്ന് ജനങ്ങള്‍ക്ക് അറിയാമെന്നു പറഞ്ഞ മുഖ്യമന്ത്രി ബി.ജെ.പിക്ക് വേണ്ടി കോണ്‍ഗ്രസ് സര്‍ക്കാര്‍ ഒത്ത് തീര്‍പ്പിന് വഴങ്ങിയ കേസുകളുടെ വിവരവും സഭയില്‍ വ്യക്തമാക്കി.

കുഴല്‍പണക്കേസില്‍ അന്വേഷണം മന്ദഗതിയില്‍ ആണെന്നും, ബിജെപി സംഘപരിവാര്‍ ശക്തികളുടെ പങ്ക് മറച്ചുവെക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നുവെന്ന ആരോപണമാണ് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ ഉയര്‍ത്തിയത്. കേസിന്റെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി കൊടുത്ത് ബി.ജെ.പിയുമായി സര്‍ക്കാര്‍ ഒത്ത് തീര്‍പ്പിന് ശ്രമിക്കുന്നുവെന്നും സതീശന്‍ ആരോപിച്ചു.

ഞങ്ങള്‍ ഒത്തുതീര്‍പ്പിന്റെ ആളുകളെല്ലെന്ന് വിശദീകരിച്ച മുഖ്യമന്ത്രി തെളിവു ഹാജരാക്കാന്‍ പ്രതിപക്ഷത്തെ വെല്ലുവിളിച്ചു. ഒത്ത് തീര്‍പ്പിന്റെ വിദഗ്ധര്‍ ആരാണെന്ന് ജനങ്ങള്‍ക്ക് അറിയാമെന്ന് പറഞ്ഞ മുഖ്യമന്ത്രി സഭയില്‍ ബി.ജെപിക്ക് വേണ്ടി കോണ്‍ഗ്രസ് ഒത്ത് തീര്‍പ്പ് നടത്തിയ കേസുകളുടെ കെട്ടഴിക്കുകയും ചെയ്തു.

സംസ്ഥാന സര്‍ക്കാരിനെതിരായി കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തിയത് കോണ്‍ഗ്രസിന്റെ പിന്തുണയോടെയാണ്.എന്നിട്ട് എന്തെങ്കിലും കണ്ട് പിടിക്കാന്‍ ആയോ എന്നും മുഖ്യമന്ത്രി ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News