ചക്കപ്പഴം ധാരാളമുണ്ടെങ്കില്‍ എന്തു ചെയ്യും? ചക്കപ്പഴം തിന്നാന്‍ അത്ര ഇഷ്ടമില്ലാത്തവര്‍ക്ക് ചിലപ്പോള്‍ വരട്ടിയത് ഇഷ്ടമാവാറുമുണ്ട്

എത്രയാന്നു വച്ചാ തിന്നുക…അല്ലേ..? ബാക്കിയുള്ളത് വെറുതേ പാഴാക്കിക്കളയാതെ വരട്ടിവച്ചാല്‍ നല്ലതാണ് കേട്ടോ. കുറച്ചു മിനക്കെടണമെന്നു മാത്രം. പിന്നീട് ഇതുകൊണ്ട് അട, അപ്പം, പായസം ഒക്കെ ഉണ്ടാക്കാം. തേങ്ങ കൂട്ടി വെറുതെ തിന്നുകയും ആവാം. ചക്കപ്പഴം തിന്നാന്‍ അത്ര ഇഷ്ടമില്ലാത്തവര്‍ക്ക് ചിലപ്പോള്‍ വരട്ടിയത് ഇഷ്ടമാവാറുമുണ്ട്

ചേരുവകള്‍:

നല്ല പഴുത്ത ചക്ക ചുള വൃത്തിയാക്കി ചെറുതായി അരിഞ്ഞത് – 1 കിലോ
ശര്‍ക്കര -1 കിലോ/മുക്കാല്‍ കിലോ (മധുരം അനുസരിച്ച്). (ഒരു കപ്പ് വെള്ളവും ചേര്‍ത്ത് ശര്‍ക്കര പാനിയാക്കി അരിച്ചെടുക്കുക)
നെയ്യ് – 4 ടേബിള്‍ സ്പൂണ്‍ (ആവശ്യാനുസരണം)
ഏലയ്ക്കാപ്പൊടി – 1 ടീസ്പൂണ്‍
ചുക്കുപൊടി – മുക്കാല്‍ ടീസ്പൂണ്‍ (താല്‍പര്യമുണ്ടെങ്കില്‍)
ചെറിയ ജീരകപ്പൊടി – അര ടീസ്പൂണ്‍ (താല്‍പര്യമുണ്ടെങ്കില്‍)
ഉപ്പ് – 1 നുള്ള്

തയാറാക്കുന്ന വിധം:

ചുവട് കട്ടിയുള്ള ഒരു പാത്രത്തില്‍ ചക്കയും ശര്‍ക്കരപാനിയും മിക്‌സ് ചെയ്ത ശേഷം തീ മീഡിയത്തില്‍ ഇട്ട് ഇളക്കി കൊടുത്തു കൊണ്ട് ഇരിക്കുക. നല്ലതുപോലെ ചക്ക വെന്തു ശര്‍ക്കരപാനി കുറുകി ചട്ടിയില്‍ നിന്ന് വിട്ടു വരുന്ന പരുവം വരെ ഇളക്കിക്കൊണ്ടിരിക്കുക.

ഇടക്ക് കുറച്ച് വീതം നെയ്യ് ഒഴിച്ചു മിക്‌സ് ചെയ്യുക. ചട്ടിയില്‍ നിന്ന് വിട്ടു വരുന്ന പരുവം ആയാല്‍ ഏലയ്ക്കാപൊടി, ചുക്ക്, ജീരകം, ഒരു നുള്ള് ഉപ്പ്, അല്‍പം നെയ്യും കൂടി ചേര്‍ത്ത് നല്ല പോലെ മിക്‌സ് ചെയ്ത ശേഷം തീ ഓഫ് ചെയ്യാവുന്നതാണ്. ചക്ക വരട്ടിയത് റെഡിയായിക്കഴിഞ്ഞു.

(നിങ്ങള്‍ക്ക് വേണമെങ്കില്‍ ചക്കച്ചുള മിക്‌സിയിലടിച്ച് അല്ലെങ്കില്‍ കുക്കറില്‍ വേവിച്ചു എടുത്ത ശേഷം ശര്‍ക്കരപാനി ചേര്‍ത്ത് വരട്ടി എടുക്കാവുന്നതാണ്.)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News