കൊല്ലത്ത് കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച 5 പേര്‍ അറസ്റ്റില്‍

കൊല്ലം ജില്ലയില്‍ കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച 5 പേര്‍ അറസ്റ്റില്‍. സംസ്ഥാന വ്യാപകമായി നടന്ന ഓപ്പറേഷന്‍ പി.ഹണ്ടിന്റെ ഭാഗമായിരുന്നു റെയിഡ്.

കൊല്ലം റൂറലില്‍ 17 കാരന്‍ ഉള്‍പ്പടെ 15 പേര്‍ക്കെതിരെ നടപടിയെടുത്തു. ഇവരില്‍ നിന്ന് മൊബൈല്‍ഫോണ്‍, ടാബ്ലറ്റ്, ലാപ്‌ടോപ് എന്നി പിടിച്ചെടുത്തു. 5 കേസ് രജിസ്ടര്‍ ചെയ്തു.

കൊല്ലം സിറ്റി പരിധിയില്‍ 21 കേന്ദ്രങ്ങളില്‍ റെയിഡ് ചെയ്ത് മൊബൈല്‍ ഫോണും, ലാപ്‌ടോപും, ടാബും പിടികൂടി ഫോറന്‍സിക് പരിശോധനക്കയച്ചു. റിപ്പോര്‍ട്ട് വരുന്ന മുറയ്ക്ക് കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here