ഞെളിയന്‍പറമ്പ് മാലിന്യ പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉണ്ടാകണം: സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ ബൈജു നാഥ്

കോഴിക്കോട് ഞെളിയന്‍പറമ്പ് മാലിന്യ പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉണ്ടാകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ ബൈജു നാഥ്. വിഷയത്തില്‍ കോഴിക്കോട് കോര്‍പ്പറേഷനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഇന്നലെ തീ പിടിത്തം ഉണ്ടായ ഞെളിയന്‍പറമ്പ് മാലിന്യ പ്ലാന്റ് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജു നാഥ് സന്ദര്‍ശിച്ചു.

ഞായറാഴ്ച തീപിടിത്തം ഉണ്ടായ പശ്ചാത്തലത്തിലാണ് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ഞെളിയന്‍പറമ്പിലെ മാലിന്യ പ്ലാന്റ് സന്ദര്‍ശിച്ചത്. പ്ലാന്റ് മൂലം സമീപവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാനായി നടപടി സ്വീകരിക്കുമെന്ന് കമ്മീഷന്‍ അറിയിച്ചു. ജനങ്ങളുടെ മനുഷ്യാവകാശ പ്രശ്‌നമാണിതെന്ന് കമ്മീഷന്‍ വിലയിരുത്തി. പ്ലാന്റ് മൂലം ഉണ്ടാകുന്ന മാലിന്യ പ്രശ്‌നം പരിഹരിക്കാന്‍ എന്തെല്ലാം നടപടികള്‍ എടുക്കാം എന്നതിനെ കുറിച്ച് കമ്മീഷന്‍ കോഴിക്കോട് കോര്‍പറേഷനോട് റിപ്പോട്ട് തേടിയതായും കെ. ബൈജുനാഥ് വ്യക്തമാക്കി

ഇവിടെ ഉണ്ടായിരുന്ന മാലിന്യ സംസ്‌കരണ പ്ലാന്റ് നിലവില്‍ പ്രവൃത്തിക്കുന്നില്ല. പുതിയത് നിര്‍മ്മിക്കാനുള്ള നടപടി തുടങ്ങിയതായി കോര്‍പറേഷന്‍ അധികൃതര്‍ അറിയിച്ചു. മാലിന്യ പ്ലാന്റില്‍ നിന്ന് മലിനജലം സമീപ വാസികളുടെ പറമ്പുകളിലേക്ക് ഒഴുകുന്നതാണ് പ്രധാന പ്രശ്‌നം. പരിസരത്തെ ദുര്‍ഗന്ധവും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി പ്രദേശവാസികള്‍ , വിദഗ്ധര്‍, കോര്‍പറേഷന്‍ എന്നിവരില്‍ നിന്ന് അഭിപ്രായങ്ങള്‍ തേടും. മനുഷ്യാവകാശ കമ്മീഷന്റെ അടുത്ത സിറ്റിങ്ങില്‍ ഞെളിയന്‍പറമ്പ് വിഷയം പരിഗണിക്കാനാണ് തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News