കൊടകര കുഴല്‍പ്പണക്കേസില്‍ പൊലീസിനോട് വിശദീകരണം തേടി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍

കൊടകര കുഴല്‍പ്പണക്കേസില്‍ പൊലീസിനോട് വിശദീകരണം തേടി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. സംഭവത്തില്‍ ഡിജിപിയോടാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍  വിശദീകരണം തേടിയത്.

ഏതെങ്കിലും സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് ചിലവിലേക്കാണോ ഈ തുക സംസ്ഥാനത്ത് എത്തിയത് എന്ന വിശദാംശങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തേടിയിരിക്കുന്നത്. അന്വേഷണത്തിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തുടര്‍ നടപടിയിലേക്ക് പോകുമെന്നാണ് സൂചന.

അതേസമയം കൊടകര കുഴല്‍പണക്കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു.  കേസുമായി ബന്ധപ്പെട്ട് 20 പ്രതികളെ അറസ്റ്റ് ചെയ്തു. 96 സാക്ഷികളു മൊഴി രേഖപെടുത്തി.ഇ ഡി ആവശ്യപ്പെട്ട വിവരങ്ങള്‍ കൈമാറിയിട്ടുണ്ടെന്നും ഒരു കുറ്റവാളിയും രക്ഷപ്പെടാന്‍ പാടില്ല എന്നത് തന്നെയാണ് നിലപാടെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News