ചിരഞ്ജീവി സര്‍ജ വിടവാങ്ങി ഒരു വര്‍ഷം,ഓര്‍മ്മിച്ച് മേഘ്‌ന രാജും അര്‍ജ്ജുനും ആരാധകരും

കഴിഞ്ഞ വര്‍ഷം ഈ ദിവസത്തിലായിരുന്നു തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് നടന്‍ ചിരഞ്ജീവി സര്‍ജ അപ്രതീക്ഷിതമായി ഈ ലോകത്തോട് വിട പറഞ്ഞത്. പ്രശസ്ത കന്നഡ നടന്‍ ചിരഞ്ജീവി സര്‍ജ തന്റെ മുപ്പത്തിയൊന്‍പതാം വയസ്സിലാണ് മരിച്ചത്. ഹൃദയാഘാതമായിരുന്നു മരണകാരണം. നടി മേഘ്‌ന രാജിന്റെ ഭര്‍ത്താവ് കൂടിയായ ചിരഞ്ജീവി മരിക്കുമ്പോള്‍ മേഘ്‌ന ഗര്‍ഭിണിയായിരുന്നു. ഒരു കുഞ്ഞ് ജനിക്കാന്‍ പോകുന്ന സന്തോഷത്തില്‍ ഇരിക്കെയായിരുന്നു മരണം ചിരഞ്ജീവിയെ തട്ടിയെടുത്തത്. പിന്നീട് മേഘ്‌ന വേദനകളില്‍ നിന്ന് മോചിതയാകാന്‍ ആരാധകര്‍ ഒന്നടങ്കം താരത്തിനൊപ്പം പിന്തുണയുമായി നിന്നു. കുഞ്ഞിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും കുഞ്ഞിന്റെ ജനനസമയത്തുമൊക്കെ ആരാധകര്‍ മേഘ്‌നയ്‌ക്കൊപ്പമുണ്ടായിരുന്നു.

പിന്നീട് മേഘ്‌നയും കുഞ്ഞുമൊത്തുള്ള ചിത്രങ്ങളും കുഞ്ഞിന്റെ വിശേഷങ്ങളുമൊക്കെ ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഓരോ വിശേഷങ്ങളും സൈബറിടത്തില്‍ വൈറലായിരുന്നു. കുഞ്ഞിനു പേരിട്ട വിവരവും മറ്റും കൂടാതെ ചിരഞ്ജീവിയുടെ അവസാന ചിത്രത്തിന്റെ ട്രെയിലര്‍ ജൂനിയര്‍ ചിരു പങ്കുവെച്ചതുമൊക്കെ വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.

ഇപ്പോഴിതാ തന്റെ പ്രിയതമന്റെ വേര്‍പാടിന്റെ ഒരു വര്‍ഷത്തില്‍ ചിരഞ്ജീവിയുമൊത്തുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് മേഘ്‌ന., ആരാധകരൊക്കെ നിറകണ്ണുകളോടെയാണ് മേഘ്‌നയുടെ ചിത്രത്തിന് ലൈക്കും കമന്റും ഷെയറുമൊക്കെ നല്‍കുന്നത്. ചിരഞ്ജീവിയുടെ മരണ ശേഷം നടന്ന മേഘനയുടെ സീമന്തച്ചടങ്ങില്‍ ചിരുവിന്റെ കൂറ്റന്‍ ഫ്‌ലക്‌സൊരുക്കിയതും ആരാധകര്‍ക്ക് നൊമ്പരമായിരുന്നു.

2018ലായിരുന്നു മേഘ്ന രാജിന്റെയും ചിരഞ്ജീവി സര്‍ജയുടെയും വിവാഹം. ചീരുവിന്റെ ഓര്‍മ്മ ദിവസത്തില്‍ മേഘ്ന രാജ് പോസ്റ്റ് ചെയ്ത ഭര്‍ത്താവിനൊപ്പമുളള ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഞങ്ങള്‍, എന്റേത് എന്ന ക്യാപ്ഷനോടെയാണ് പ്രിയതമനൊപ്പമുളള ചിത്രം നടി പങ്കുവെച്ചത്. സഹോദരന്‍ അര്‍ജ്ജുന്‍ സര്‍ജയും ജ്യേഷ്ഠന്റെ ഓര്‍മ്മ പങ്കിട്ടിട്ടുണ്ട്.

മേഘ്‌നയുടെ പോസ്റ്റിന് കമന്റുകളുമായി പ്രേക്ഷകരുടെ പ്രിയങ്കരരായ നസ്രിയയും ഫഹദും പന്നഗ ഭരണ എന്ന സംവിധായകന്‍ എന്നിവരും എത്തിയിട്ടുണ്ട്. നിരവധി ആരാധകരും ചിത്രത്തിന് കമന്റുമായി രംഗത്തെത്തിയിട്ടുണ്ട്. വിനയന്‍ സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന സിനിമയിലൂടെയാണ് മേഘ്‌ന മലയാളത്തില്‍ എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News