ബ്രിട്ടിഷ് രാജകുമാരന്‍ ഹാരിക്കും ഭാര്യ മേഗന്‍ മാര്‍ക്കിളിനും രണ്ടാമത്തെ കുഞ്ഞു പിറന്നു.എലിസബത്ത് രാജ്ഞിയുടെയും അമ്മ ഡയാനയുടെയും ഓര്‍മയില്‍ പേര്

ബ്രിട്ടിഷ് രാജകുമാരന്‍ ഹാരിക്കും ഭാര്യ മേഗന്‍ മാര്‍ക്കിളിനും രണ്ടാമത്തെ കുഞ്ഞു പിറന്നു. ‘ലിലിബെറ്റ് ഡയാന മൗണ്ട്ബാറ്റണ്‍-വിന്‍സര്‍ എന്നാണു കുഞ്ഞിനു പേരിട്ടത്. മുത്തശ്ശി എലിസബത്ത് രാജ്ഞിയുടെയും ഹാരിയുടെ അമ്മ ഡയാന രാജകുമാരിയുടെയും പേരിന്റെ ഓര്‍മയിലാണ് ഇരുവരും മകള്‍ക്ക് ഈ പേര് നല്‍കിയത്. എലിസബത്ത് രാജ്ഞിയെ കുടുംബത്തിലെ ഏറ്റവും അടുപ്പമുള്ളവര്‍ വിളിക്കുന്ന പേരാണ് ലിലിബെറ്റ്. ലിലി എന്നാണ് ഓമനപ്പേര്.

വെള്ളിയാഴ്ച രാവിലെ പ്രാദേശികസമയം 11.40നായിരുന്നു കാലിഫോര്‍ണിയയിലെ സാന്റ ബാര്‍ബറ കോട്ടേജ് ആശുപത്രിയിലായിരുന്നു ലിലിയുടെ ജനനം. ഹാരി-മേഗന്‍ ദമ്ബതിമാരുടെ പ്രസ് സെക്രട്ടറിയാണ് സന്തോഷ വാര്‍ത്ത പുറത്തുവിട്ടത്.

2018 മേയ് 19നാണ് ഹാരിയും മേ?ഗനും വിവാഹിതരായത്. രണ്ടുവയസ്സുകാരന്‍ ആര്‍ച്ചിയാണ് ഇവരുടെ ആദ്യകുഞ്ഞ്. ബ്രിട്ടീഷ് രാജകുടുംബവുമായുള്ള ബന്ധം അവസാനിപ്പിച്ച ഇവര്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് യുഎസിലേക്ക് താമസം മാറിയത്. ഇതിനുശേഷം രാജകുടുംബത്തില്‍നിന്നു നേരിട്ട അവഗണനയും വിവേചനവും തുറന്നു പറഞ്ഞ മേഗന്റെ അഭിമുഖം ഏറെ വിവാദമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here