ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസില്‍ നിന്ന് റോജര്‍ ഫെഡറര്‍ പിന്മാറി

ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസില്‍ നിന്ന് ഇതിഹാസ താരം റോജര്‍ ഫെഡറര്‍ പിന്മാറി. ശാരീരിക അവസ്ഥകള്‍ ചൂണ്ടിക്കാട്ടിയാണ് താരം പിന്മാറിയത്. 59ആം റാങ്ക് താരം ഡോമിനിക് കോപ്ഫറിനെതിരെ മൂന്നര മണിക്കൂര്‍ നീണ്ട മാരത്തണ്‍ ഗെയിമില്‍ വിജയിച്ച് അവസാന 16ല്‍ എത്തിയതിനു പിന്നാലെയാണ് ഫെഡറര്‍ തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.

‘എന്റെ ടീമുമായി നടത്തിയ ചര്‍ച്ചകള്‍ക്കു പിന്നാലെ, ഞാന്‍ റോളണ്ട് ഗാരോസില്‍ ഇന്ന് പിന്മാറാന്‍ തീരുമാനിച്ചിരിക്കുന്നു. മുട്ടുകാലില്‍ രണ്ട് സര്‍ജറികളും ഒരു വര്‍ഷത്തെ വിശ്രമവും കഴിഞ്ഞതുകൊണ്ട് തന്നെ എന്റെ ശരീരത്തെ ഞാന്‍ മനസ്സിലാക്കേണ്ടതുണ്ട്. ശരീരത്തെ കൂടുതല്‍ നിര്‍ബന്ധിക്കാതിരിക്കേണ്ടതുണ്ട്. 3 മത്സരങ്ങള്‍ കളിച്ചതില്‍ സന്തോഷം. കോര്‍ട്ടില്‍ തിരികെവരുന്നതിനെക്കാള്‍ സന്തോഷം വേറെയില്ല.’- ഫെഡറര്‍ ട്വിറ്ററില്‍ കുറിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here