കൊവിഡ്; ആന്ധ്രാപ്രദേശിൽ കർഫ്യൂ നീട്ടി

കൊവിഡ് വ്യാപനം തുടരുന്നതിനിടെ ആന്ധ്രാപ്രദേശിൽ ജൂൺ 20 വരെ കർഫ്യൂ നീട്ടി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്ത സാഹചര്യത്തിലാണ് കർഫ്യൂ നീട്ടിയത്. നിലവിൽ പ്രഖ്യാപിച്ച കർഫ്യു ജൂൺ 10ന് അവസാനിക്കാനിരിക്കെയാണ് കർഫ്യു നീട്ടിയത്. മെയ് അഞ്ചിനാണ് ആന്ധ്രയിൽ കർഫ്യു പ്രഖ്യാപിച്ചത്.

മുഖ്യമന്ത്രി വൈ.എസ് ജ​ഗൻ മോഹൻ വിളിച്ചു ചേർ‌ത്ത ഉന്നതതല യോ​ഗത്തിലാണ് കർഫ്യു നീട്ടാൻ ധാരണയായത്. സർക്കാർ ഓഫീസുകളുടെ പ്രവർത്തിസമയം രാവിലെ 8 മുതൽ 2 മണിവരെ ആക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel