കൊച്ചിയിൽ യുവതിയെ ഫ്ലാറ്റിൽ പൂട്ടിയിട്ട് പീഡിപ്പിച്ചതായി പരാതി

കൊച്ചിയിൽ യുവതിയെ ഫ്ലാറ്റിൽ പൂട്ടിയിട്ട് പീഡിപ്പിച്ചതായി പരാതി.പീഡനത്തിനിരയായ യുവതി 2 മാസം മുൻപാണ് പരാതി നൽകിയത്.എന്നാൽ സെൻട്രൽ പൊലീസ് കേസെടുത്തെങ്കിലും പ്രതിയെ പിടികൂടിയില്ലെന്നും ആക്ഷേപം. പ്രതിയായ തൃശ്ശൂർ സ്വദേശി മാർട്ടിൻ ജോസഫ് പുലിക്കോട്ടിൽ ഒളിവിലെന്ന് പൊലീസ് അറിയിച്ചു.ഇയാൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് നിലവിലുണ്ട്.

കഴിഞ്ഞ ലോക്ഡൗണിൽ കണ്ണൂർ സ്വദേശിയായ യുവതി കൊച്ചിയിലെ ഫ്ലാറ്റിൽ അകപ്പെട്ട് പോവുകയായിരുന്നു. ഈ സമയത്ത് മാർട്ടിൻ ജോസഫ് പുലിക്കോട്ടിൽ എന്ന വ്യക്തിയുമായി യുവതി പരിചയത്തിലാവുകയും, ഇരുവരും അടുപ്പത്തിലായതോടെ ഇയാളുടെ ഫ്ലാറ്റിൽ യുവതി താമസമാക്കുകയും ചെയ്തു. എന്നാൽ കഴിഞ്ഞ ഫെബ്രുവരിയോടെ പെൺകുട്ടിയെ ഇയാൾ ക്രൂരമായി പീഡിപ്പിക്കുകയും, പെൺകുട്ടിയുടെ ന​ഗ്ന വിഡിയോ ചിത്രീകരിക്കാൻ ശ്രമങ്ങൾ നടത്തുകയും ചെയ്തു. ഇതിന് പിന്നാലെ യുവതിക്ക് ക്രൂര പീഡനമാണ് ഏൽക്കേണ്ടി വന്നത്.

ഒരു ദിവസം ഇയാൾ ഫ്ലാറ്റിൽ ഇല്ലാതിരുന്ന സമയത്ത് പെൺകുട്ടി ഫ്ലാറ്റിൽ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകിയെങ്കിലും പൊലീസ് പ്രതിയെ പിടികൂടിയില്ലെന്നാണ് യുവതിയുടെ ആരോപണം.തൃശൂർ സ്വദേശിയായ മാർട്ടിൻ ജോസഫ് പുലിക്കോട്ടിലിന് ഉന്നത ബന്ധങ്ങളുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here