മുട്ടില്‍ മരം മുറി; വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍

വയനാട് മുട്ടില്‍ മരംമുറി സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിക്കുന്നതിനും ഇതേ കാലയളവില്‍ സംസ്ഥാനത്ത് മറ്റേതെങ്കിലും സ്ഥലത്ത് നിയമവിരുദ്ധമായി മരംമുറി നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാനും വനം-വന്യജിവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തില്‍ തീരുമാനിച്ചു.

മുട്ടില്‍ മരംമുറി സംബന്ധിച്ച പ്രത്യേക അന്വേഷണം നടക്കുന്നത് കൂടാതെയാണ് സംസ്ഥാനമൊട്ടാകെ പരിശോധനയും പൊതുവായ അന്വേഷണവും നടക്കുക.

സംസ്ഥാന വനം വകുപ്പ് വിജിലന്‍സ് വിഭാഗം പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ആണ് അന്വേഷണം നടത്തുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel