തൃശൂരിൽ പ്രമുഖ ബിജെപി നേതാവിന് പാർട്ടി പ്രവർത്തകരിൽ നിന്നും കൂട്ടത്തല്ല്

കൊടകര കുഴൽപ്പണക്കേസിൽ നട്ടംതിരിയുന്ന ബിജെപി വീണ്ടും വിവാദത്തിൽ. ചാനൽ ചർച്ചകളിലെ സജീവ സാന്നിദ്ധ്യമായ ബി ജെ പി നേതാവിനെ പാർട്ടി പ്രവർത്തകർ തല്ലിചതച്ചു എന്ന വാർത്തയാണ് ഇപ്പോൾ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇതോടെ സംസ്ഥാന നേതൃത്വം വീണ്ടും വിവാദ ചുഴിയിൽ നിന്നും കര കയറാനാകാതെ പ്രതിസന്ധിയിലാകുകയാണ്.

പാലക്കാട്​ ജില്ലക്കാരനായ ബിജെപി നേതാവിനാണ് മർദ്ദനമേറ്റത്.വനിത പ്രാദേശിക നേതാവുമായുള്ള അടുപ്പമാണ് ​അടിയിൽ കലാശിച്ചതെന്നാണ് ​ സൂചന​. ശനിയാഴ്ച രാത്രി തൃശൂരിലാണ് സംഭവം. എന്നാൽ, ഇരുകൂട്ടർക്കും പരാതിയൊന്നുമില്ലാത്തതിനാൽ പൊലീസ് കേസെടുത്തിട്ടില്ല.

തൃശൂർ വെസ്​റ്റ്​ സ്​റ്റേഷൻ പരിധിയിൽ ഇദ്ദേഹം താമസിക്കുന്ന സ്ഥലത്തെത്തിയായിരുന്നു മർദ്ദനം. ആക്രമണത്തിൽനിന്ന്​ രക്ഷപ്പെടാൻ നേതാവ് വാതിൽ അടക്കാൻ ശ്രമിക്കുന്നതിനിടെ പാർട്ടി പ്രവർത്തകരിലൊരാളുടെ വിരൽ കുടുങ്ങി പരിക്കേൽക്കുകയും ചെയ്തു. തൃശൂരിലെത്തിയ നേതാവുമായി പ്രവർത്തകർ തർക്കത്തിലേർപ്പെട്ട ശേഷമാണ് മർദ്ദനം നടന്നതെന്നും റിപ്പോർട്ട് .

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here