ADVERTISEMENT
വിമര്‍ശനത്തിനൊടുവില്‍ വാക്സിന്‍ നയം തിരുത്തി കേന്ദ്ര സര്‍ക്കാര്‍. രാജ്യത്ത് 18 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് സൗജന്യമായി വാക്സിന്‍ വിതരണം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 75% വാക്സിന്‍, കേന്ദ്രം കമ്പനികളില്‍ നിന്നും നേരിട്ട് വാങ്ങി സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യും. 25% വാക്സിന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് വാങ്ങാം.
കേന്ദ്രത്തിന്റെ വാക്സിന്‍ നയങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് വാക്സിന്‍ നയത്തില്‍ കേന്ദ്രം മാറ്റം വരുത്തിയത്. ജൂണ്‍ 21 മുതല്‍ രാജ്യത്തെ 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്സിന്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ വാക്സിന്‍, കമ്പനികളില്‍ നിന്ന് നേരിട്ട് വാങ്ങി സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യും. നിര്‍മാതാക്കളില്‍ നിന്ന് 75% വാക്സിന്‍ കേന്ദ്രം വാങ്ങുകയും സംസ്ഥാനങ്ങളില്‍ വിതരണം ചെയ്യുകയും ചെയ്യും. 25% വാക്സിന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് വാങ്ങാം. നേരത്തെ സംസ്ഥാനങ്ങള്‍ വാക്സിന്‍ കമ്പനികളുടെ പക്കല്‍ നിന്നും പണം കൊടുത്ത് വാക്സിന്‍ വാങ്ങണം എന്നായിരുന്നു കേന്ദ്രത്തിന്റെ നയം. ഇതിനെതിരെ പല സംസ്ഥാനങ്ങളും പ്രതിഷേധാവുമായി രംഗത്ത് വന്നിരുന്നു.
നേരത്തെ വാക്സിന്‍ നയങ്ങള്‍ക്കെതിരെ സുപ്രീം കോടതി രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിരുന്നു. കേന്ദ്രത്തിന്റെ വാക്സിന്‍ നയങ്ങള്‍ക്കെതിരെ കേരളം നിയമസഭയില്‍ പ്രമേയം പാസാക്കുകയും,വാക്സിന്‍ സൗജന്യമായി സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യണമെന്ന ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ മറ്റ് സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് കത്തയയ്ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വാക്സിന്‍ നയത്തില്‍ കേന്ദ്രം മാറ്റം വരുത്തിയത്.
അതേസമയം, രാജ്യത്തെ കൊവിഡ് കേസുകള്‍ കുറയുന്നുണ്ടെങ്കിലും ജനങ്ങള്‍ കൃത്യമായി പ്രോട്ടോകോള്‍ പാലിക്കണമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. വാക്സിന്‍ ആണ് രാജ്യത്തിന്റെ സുരക്ഷാ കവചമെന്നും ഭാരതത്തിന് സ്വന്തമായി വാക്സിന്‍ ഇല്ലായിരുന്നെങ്കില്‍ രാജ്യത്തിന്റെ അവസ്ഥ ദാരുണമാകുമായിരുന്നെന്നും നരേന്ദ്ര മോദി പറഞ്ഞു.വാക്സിന്‍ കമ്പനികള്‍ക്ക് എല്ലാ വിധ പിന്തുണയും നല്‍കുമെന്നും, രാജ്യത്ത് കുട്ടികളുടെ വാക്സിന്‍ പരീക്ഷണങ്ങള്‍ ഊര്‍ജിതമായി നടക്കുകയാണെന്നും മോദി പറഞ്ഞു.രാജ്യത്ത് ഇതുവരെ 23 കോടി വാക്സിനാണ് വിതരണം ചെയ്തത്.
Get real time update about this post categories directly on your device, subscribe now.