പാലക്കാട് ജില്ലയില്‍ ഇന്ന് 1028 പേർക്ക് കൂടി കൊവിഡ് ബാധ

പാലക്കാട് ജില്ലയില്‍ ഇന്ന് (ജൂൺ 7)1028 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 599 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 423 പേർ,2 ആരോഗ്യ പ്രവർത്തകർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും വന്ന 4 പേർ എന്നിവർ ഉൾപ്പെടും.1550 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 5856 പേർക്ക് പരിശോധന നടത്തിയതിലാണ് 1028 പേർക്ക് രോഗം സ്ഥിരീകരിച്ചത്.17.56 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി. ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 11247 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കോട്ടയം, ആലപ്പുഴ, കാസർഗോഡ് ജില്ലകളിലും 2 പേർ വയനാട് ജില്ലയിലും 3 പേർ കൊല്ലം ജില്ലയിലും 6 പേർ വീതം പത്തനംതിട്ട, ഇടുക്കി ജില്ലകളിലും 8 പേർ കണ്ണൂർ ജില്ലയിലും 12 പേർ കോഴിക്കോട് ജില്ലയിലും 13 പേർ എറണാകുളം ജില്ലയിലും 21 പേർ തിരുവനന്തപുരം ജില്ലയിലും 68 പേർ തൃശ്ശൂർ ജില്ലയിലും 119 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News