ആലപ്പുഴ ജില്ലയില്‍ 803 പേര്‍ക്ക് കൊവിഡ്; 1535 പേര്‍ക്ക് രോഗമുക്തി

ആലപ്പുഴ ജില്ലയില്‍ തിങ്കളാഴ്ച 803 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1535 പേര്‍ രോഗമുക്തരായി. 11.76 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 794 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.

എട്ടു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ആരോഗ്യ പ്രവര്‍ത്തകരില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ 1,66,779 പേര്‍ രോഗമുക്തരായി. 14,336 പേര്‍ ചികിത്സയിലുണ്ട്.

വൈറസ് ബാധിച്ച് കോവിഡ് ആശുപത്രികളില്‍ ചികിത്സയിലുള്ളവര്‍ -345

വൈറസ്ബാധിച്ച് സി.എഫ്.എല്‍.റ്റി.സി.കളില്‍ ചികിത്സയിലുള്ളവര്‍- 1955

വൈറസ് ബാധിച്ച് വീടുകളില്‍ ഐസൊലേഷനിലുള്ളവര്‍- 10812

ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍- 164

നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടവര്‍- 4411

നിരീക്ഷണത്തിന് നിര്‍ദേശിക്കപ്പെട്ടവര്‍-1637

നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആകെ- 40941

പരിശോധനയ്ക്ക് അയച്ച സാമ്പിളുകള്‍- 6824

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News