‘ആഘോഷിച്ചാട്ടെ ആഘോഷിച്ചാട്ടെ..അച്ചാ ദിന്‍ ആഗയാ’ ഇന്ധനവിലയെ ട്രോളി എം എം മണി എംഎല്‍എ

ഇന്ധനവില കൂടിയതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രതിഷേധമുയരുകയാണ്. ഇതിനിടെ ഇന്ധന വില സെഞ്ച്വറി അടിച്ചതിനെ ട്രോളി മുന്‍ മന്ത്രിയും എംഎല്‍എയുമായ എം എം മണി രംഗത്തെത്തിയിരിക്കുകയാണ്. ‘ആഘോഷിച്ചാട്ടെ ആഘോഷിച്ചാട്ടെ..അച്ചാ ദിന്‍ ആഗയാ’ എന്ന അടിക്കുറിപ്പോടെ ബലൂണുകള്‍ കൊണ്ട് അലങ്കരിച്ച പെട്രോള്‍ പമ്പിന്റെ ചിത്രമാണ് അദ്ദേഹം പങ്കുവെച്ചത്.

തുടര്‍ന്ന് സോഷ്യല്‍ മീഡിയ എം എം മണിയുടെ കേന്ദ്രത്തിനെതിരായ പരിഹാസരൂപേണയുള്ള പോസ്റ്റ് ഇതിനോടകം ഏറ്റെടുത്തിട്ടുണ്ട്.

കൊവിഡ് പ്രതിസന്ധിക്കിടെ മെയ് മാസം മുതലാണ് രാജ്യത്ത് ഇന്ധനവില വര്‍ദ്ധിപ്പിക്കുവാന്‍ തുടങ്ങിയത്. മഹാമാരിയുടെ മറവില്‍ തുടര്‍ച്ചയായി ഇന്ധന വില കൂട്ടുന്നതിനിടയില്‍ മുംബൈയില്‍ ഇന്ന് പെട്രോളിന് 101.57 രൂപയും ഡീസലിന് 93 .64 രൂപയുമായി ഉയര്‍ന്നു. പ്രീമിയം പെട്രോളിന് 104 രൂപയായും ഉയര്‍ത്തിയതോടെ നഗരം ഇന്ധന വിലയില്‍ സര്‍വകാല റെക്കോര്‍ഡ് മറി കടന്നിരിക്കയാണ്.

മെയ് മാസത്തില്‍ 16 തവണ ഉയര്‍ന്നതിന് ശേഷം, 2021 ജൂണ്‍ 1 ചൊവ്വാഴ്ച പെട്രോളിന്റെയും ഡീസലിന്റെയും വില വീണ്ടും കൂട്ടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News