എന്‍.സി.പി സംസ്ഥാന കമ്മിറ്റി പുനസംഘടിപ്പിച്ചു; ലതിക സുഭാഷും പി.എം സുരേഷ് ബാബുവും പുതിയ വൈസ് പ്രസിഡന്റുമാരാകും

എന്‍.സി.പി സംസ്ഥാന കമ്മിറ്റി പുനസംഘടിപ്പിച്ചു. കോണ്‍ഗ്രസ്സ് വിട്ട് എൻസിപിയിലെത്തിയ ലതിക സുഭാഷ് , അഡ്വ. പി.എം സുരേഷ്ബാബു എന്നിവര്‍ പുതിയ വൈസ് പ്രസിഡന്റുമാരാകും. ഇവർക്കു പുറമെ കെ രാജന്‍ മാസ്റ്റര്‍ വൈസ് പ്രസിഡന്റായി തുടരും.സംസ്ഥാന അധ്യക്ഷൻ പി സി ചാക്കൊയാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.

പാലക്കാട് നിന്നുള്ള റസാഖ് മൗലവിയെ വീണ്ടും ജനറൽ സെക്രട്ടറിയായി നിയമിച്ചു. ടി പി പീതാംബരൻ മാസ്റ്റർ പ്രസിഡൻ്റായിരിക്കെ റസാഖ് മൗലവിയെ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കിയിരുന്നു. മറ്റ് 9 പേരെക്കൂടി ജനറൽ സെക്രട്ടറിമാരായി നിയമിച്ചിട്ടുണ്ട്.

എന്‍.സി.പി. ദേശീയ സെക്രട്ടറി എന്‍.എ മുഹമ്മദ്കുട്ടി ട്രഷററുടെ ചുമതല വഹിക്കും.പുനസംഘടിപ്പിച്ച സംസ്ഥാന സമിതിയുടെ ആദ്യയോഗം നാളെ വൈകീട്ട് 3 ന് ഓണ്‍ലൈനില്‍ ചേരുമെന്ന് പ്രസിഡന്റ് പി.സി ചാക്കോ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News