പൂനെ ഫാക്ടറിയില്‍ തീപിടിത്തം; മരണം 18 ആയി

പൂനെ ഫാക്ടറിയില്‍ ഉണ്ടായ തീപിടിത്തത്തില്‍ 18 പേര്‍ മരിച്ചു. 37 തൊഴിലാളികള്‍ ഫാക്ടറിക്കുള്ളിലുണ്ടായിരുന്നു. ഇതുവരെ 18 മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. കാണാതായവര്‍ക്കുള്ള തിരച്ചില്‍ തുടരുകയാണ്. കമ്പനിയില്‍ സാനിറ്റൈസറുകള്‍ നിര്‍മ്മിക്കുന്നതിനിടയിലാണ് തീപിടിത്തമുണ്ടായതെന്ന് സംശയിക്കുന്നു.

പൂനെ ജില്ലയിലെ മുല്‍ഷി താലൂക്കിലെ പിരാംഗുട്ടിനടുത്തുള്ള ഒരു സ്വകാര്യ കമ്പനിയിലാണ് ഇന്ന് വൈകിട്ട് 4 മണിക്ക് ശേഷം തീപിടിത്തമുണ്ടായത്. തീപിടിത്തമുണ്ടായപ്പോള്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയ നിരവധി പേരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

ജലശുദ്ധീകരണത്തിനായി ക്ലോറിന്‍ ഡൈ ഓക്സൈഡ് ടാബ്ലെറ്റ് നിര്‍മ്മിക്കുന്ന എസ്വിഎസ് അക്വാ ടെക്നോളജീസ് എന്ന കമ്പനിയാണ് തീപിടിത്തമുണ്ടായത്. പൊലീസ് സംഘങ്ങളും അഗ്നിശമന സേനയും സ്ഥലത്തുണ്ട്.

കെട്ടിടത്തിന് അകത്ത് കുടുങ്ങിക്കിടക്കുന്ന തൊഴിലാളികള്‍ക്കായുള്ള തിരച്ചിലും രക്ഷാപ്രവര്‍ത്തനവും തുടരുകയാണ്. കെട്ടിടത്തില്‍ നിന്ന് പുറപ്പെടുന്ന വലിയ പുകയും തീജ്വാലകളും പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചതോടെ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനായി കൂടുതല്‍ പൊലീസ് സംഘവും സ്ഥലത്തെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here