ആട്, തേക്ക്, മാഞ്ചിയം, നക്ഷത്ര ആമ, വെള്ളിമൂങ്ങ തുടങ്ങിയ തട്ടിപ്പുകളില്‍ വീഴുന്നവരേക്കാള്‍ ദുര്‍ബലരാണ് അമിത്ഷായും നരേന്ദ്രമോദിയും

കുഴല്‍പ്പണക്കേസില്‍ ബിജെപിയും സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനുമടക്കം പ്രതിക്കൂട്ടില്‍ നില്‍ക്കുമ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം വിമര്‍ശനങ്ങളായും ട്രോളുകളായുമൊക്കെ അലയടിക്കുകയാണ്. പ്രമുഖരടക്കം കെ സുരേന്ദ്രനെയും പാര്‍ട്ടിയേയും വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തുന്ന കാഴ്ചയാണിപ്പോള്‍ കാണാന്‍ സാധിക്കുന്നത്. ഇപ്പോള്‍ അമിത്ഷായേയും നരേന്ദ്രമോദിയേയും വിമര്‍ശിച്ച ഡോ.തോമസ് ഐസകിന്റെ ഫേസ്ബുക് പോസറ്റിലെ പ്രസക്ത ഭാഗങ്ങള്‍ പങ്കുവെച്ചുകൊണ്ട് രംഗത്തെത്തിയിക്കുകയാണ് സ്വാമി സന്ദീപാനന്ദഗിരിയും.

ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ കാര്യമാണ് കഷ്ടം. ആട്, തേക്ക്, മാഞ്ചിയം, നക്ഷത്ര ആമ, വെള്ളിമൂങ്ങ തുടങ്ങിയ തട്ടിപ്പു പദ്ധതികളില്‍ വീണു പോകുന്നവരേക്കാള്‍ ദുര്‍ബലരാണ് അമിത്ഷായും നരേന്ദ്രമോദിയുമെന്ന് തെളിഞ്ഞിരിക്കുകയാണ്. കേരളത്തില്‍ 35 സീറ്റ് കിട്ടുമെന്ന കണക്കുണ്ടാക്കി അവരുടെ കൈയില്‍ നിന്ന് നാനൂറു കോടിയോ മറ്റോ സംഘടിപ്പിച്ചു എന്നാണ് വാര്‍ത്തകളില്‍ നിന്ന് മനസിലാകുന്നത്. ഈ കണക്കും വിശ്വസിച്ച് കോടിക്കണക്കിന് രൂപ വാരിയെറിഞ്ഞവരെക്കുറിച്ച് എന്താണ് പറയേണ്ടത് രാജ്യം ഭരിക്കുന്നവര്‍ അവിശ്വസനീയമാംവിധം ബുദ്ധിശൂന്യരാണെന്നു മാത്രം മനസിലാക്കുക. എന്ന പരാമര്‍ശമാണ് സ്വാമി സന്ദീപാനന്ദഗിരി പങ്കുവെച്ചിരിക്കുന്നത്.

35 സീറ്റുകള്‍ നേടുമെന്ന് മോദിയേയും അമിത്ഷായേയും സുരേന്ദ്രനടക്കമുള്ള കേരളത്തിലെ ബിജെപിക്കാര്‍ പറഞ്ഞു പറ്റിച്ചിരിക്കുകയാണെന്നാണ് ഡോ. തോമസ് ഐസക് ഫേസ്ബുക്ക് പോസ്റ്റില്‍ വിമര്‍ശിച്ചത്. മറ്റു തട്ടിപ്പുകളില്‍ പെട്ടുപോകുന്നവരേക്കാള്‍ അമിത്ഷായും നരേന്ദ്രമോദിയും ദുര്‍ബലരാണെന്നും അദ്ദേഹം വിമര്‍ശിച്ചു. കേന്ദ്ര സര്‍ക്കാരിന്‍റെ ജനദ്രോഹപരമായ നയങ്ങളെ ചൂണ്ടിക്കാട്ടി രംഗത്തെത്താറുള്ള സ്വാമി സന്ദീപാനന്ദഗിരി തോമസ് ഐസകിന്‍റെ വിമര്‍ശനങ്ങളെ പ്രത്യേകം ചൂണ്ടിക്കാട്ടിയാണ് ഇത്തവണ ബിജെപിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുന്നത്.

സ്വാമി സന്ദീപാനന്ദഗിരിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

തിരുവനന്തപുരം കുഴല്‍പ്പണക്കേസില്‍ പ്രതിസ്ഥാനേത്തക്ക് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞതായി മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക്. ഇതുവരെ പുറത്തുവന്ന വിവരങ്ങള്‍ വിരല്‍ചൂണ്ടുന്നത് സുരേന്ദ്രന്റെ നേര്‍ക്കാണെന്നും അദ്ദേഹം ഫേസ്ബുക് പോസ്റ്റില്‍ പറഞ്ഞു.
”ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ കാര്യമാണ് കഷ്ടം. ആട്, തേക്ക്, മാഞ്ചിയം, നക്ഷത്ര ആമ, വെള്ളിമൂങ്ങ തുടങ്ങിയ തട്ടിപ്പു പദ്ധതികളില്‍ വീണു പോകുന്നവരേക്കാള്‍ ദുര്‍ബലരാണ് അമിത്ഷായും നരേന്ദ്രമോദിയുമെന്ന് തെളിഞ്ഞിരിക്കുകയാണ്. കേരളത്തില്‍ 35 സീറ്റ് കിട്ടുമെന്ന കണക്കുണ്ടാക്കി അവരുടെ കൈയില്‍ നിന്ന് നാനൂറു കോടിയോ മറ്റോ സംഘടിപ്പിച്ചു എന്നാണ് വാര്‍ത്തകളില്‍ നിന്ന് മനസിലാകുന്നത്. ഈ കണക്കും വിശ്വസിച്ച് കോടിക്കണക്കിന് രൂപ വാരിയെറിഞ്ഞവരെക്കുറിച്ച് എന്താണ് പറയേണ്ടത് രാജ്യം ഭരിക്കുന്നവര്‍ അവിശ്വസനീയമാംവിധം ബുദ്ധിശൂന്യരാണെന്നു മാത്രം മനസിലാക്കുക” -അദ്ദേഹം അഭിപ്രായപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here