‘സണ്ണിച്ചേച്ചി ഹീറോയാടാ..’; കൊവിഡില്‍ വലഞ്ഞ തെരുവുമക്കള്‍ക്ക് ഭക്ഷണ പൊതികള്‍ എത്തിച്ച് സണ്ണി ലിയോണ്‍

കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്ത് ഏറെ പ്രശംസ പിടിച്ചുപറ്റാറുണ്ട് ബോളിവുഡ് താരം സണ്ണി ലിയോണ്‍. നിരവധി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി പ്രേക്ഷകരുടെ മനം കവര്‍ന്ന പ്രിയതാരം സണ്ണി ലിയോണ്‍ വീണ്ടും എത്തിയിരിക്കുകയാണ്. ഇത്തവണ രാജ്യത്തെ കൊവിഡ് പ്രതിസന്ധിയില്‍ വലഞ്ഞ തെരുമക്കള്‍ക്ക് ഭക്ഷണപ്പൊതികളുമായാണ് സണ്ണി ലിയോണ്‍ നന്മയുടെ മാതൃക തുടരുന്നത്.

മുംബൈ നഗരത്തിലെ തെരുവുകളില്‍ താമസിക്കുന്നവര്‍ക്കാണ് സണ്ണി ലിയോണ്‍ ഭക്ഷണം നല്‍കിയത്. സണ്ണിയോടൊപ്പം ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും മാതൃകാ പ്രവര്‍ത്തനത്തില്‍ പങ്കാളിയായി. ‘ഞാന്‍ ചെയ്യുന്നത് വലിയ കാര്യമായൊന്നും തോന്നുന്നില്ല. കരുണയും പിന്തുണയും പരസ്പരം നല്‍കിയാല്‍ ഈ ഘട്ടത്തെ നമുക്ക് തരണം ചെയ്യാനാവും’ സണ്ണി ലിയോണ്‍ പറഞ്ഞു.

ദാല്‍, കിച്ചിടി, ചോറ് എന്നതിനൊപ്പം ഏതെങ്കിലും ഒരു പഴവര്‍ഗവും താരം ഭക്ഷണ പൊതികളില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഈ വര്‍ഷം തുടക്കത്തില്‍ 10,000 ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ഭക്ഷണം എത്തിക്കുന്നതിനായി സണ്ണി ഒരു സംഘടനയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു.

നിലവില്‍ ഷീറോ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിലാണ് സണ്ണി ലിയോണ്‍. ചിത്രത്തിന്റെ രചനയും സംവിധാനവും ശ്രീജിത്ത് വിജയനാണ് നിര്‍വഹിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News