ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടില്‍ ഇന്ത്യയ്ക്ക് ആദ്യ ജയം

ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടില്‍ ഇന്ത്യയ്ക്ക് ആദ്യ ജയം. നായകന്‍ സുനില്‍ ഛേത്രിയുടെ ഇരട്ട ഗോള്‍ മികവില്‍ നീലക്കടുവകള്‍ ബംഗ്ലാദേശിനെ തകര്‍ത്തു. രണ്ടാം പകുതിയിലായിരുന്നു ഇന്ത്യന്‍ നായകന്റെ രണ്ടു ഗോളുകളും.വിജയത്തോടെ ഇന്ത്യ ഇ ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്തെത്തി.

7 മത്സരങ്ങളില്‍ നിന്നും ഒരു വിജയവും 3 സമനിലയും 3 തോല്‍വികളും ഉള്‍പ്പടെ 6 പോയിന്റാണ് ഇന്ത്യയ്ക്കുള്ളത്.

ലോകകപ്പ് യോഗ്യത പ്രതീക്ഷകള്‍ അസ്തമിച്ച ഇന്ത്യയുടെ ലക്ഷ്യം എഎഫ്‌സി കപ്പ് യോഗ്യതയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News