കേരളത്തിന്റെ ഇടപെടലും  ജനങ്ങളുടെ കടുത്ത പ്രതിഷേധവും കോടതിയുടെ വിമർശനവും വേണ്ടി വന്നു പ്രധാനമന്ത്രി മോദിക്ക് വാക്സിൻ നയത്തിൽ മാറ്റം വരുത്താൻ.

കേരളത്തിന്റെ ഇടപെടലും  ജനങ്ങളുടെ കടുത്ത പ്രതിഷേധവും കോടതിയുടെ വിമർശനവും വേണ്ടി വന്നു പ്രധാനമന്ത്രി മോദിക്ക് വാക്സിൻ നയത്തിൽ മാറ്റം വരുത്താൻ.

കേന്ദ്രസര്‍ക്കാര്‍ 18 മുതല്‍ 44 വയസു വരെ പ്രായമുള്ളവര്‍ക്ക് വാക്‌സിനേഷന് വില നിശ്ചയിച്ചു. ഇതിനെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.ഒടുവിൽ ഏവർക്കും മുൻപിൽ മുട്ടുമടക്കി വാക്‌സിന്‍ എല്ലാവര്‍ക്കും സൗജന്യമെന്ന് പ്രധാനമന്ത്രി തന്നെ അറിയിച്ചു.ഈ ഒരു തീരുമാനത്തിലേക്കെത്തിക്കാൻ എന്തെല്ലാം പ്രതിഷേധങ്ങൾ നടത്തേണ്ടി വന്നു.

വാക്‌സിനേഷന്‍ സൗജന്യമാക്കി പ്രഖ്യാപിച്ചതിലൂടെ കേരള സര്‍ക്കാര്‍ ഇടതടവില്ലാതെ നടത്തിയ ഇടപെടലുകള്‍ക്ക് നീതിപൂർവമായ മറുപടി കൂടിയാണ് ഇത്.കേരളത്തിൽ നിന്നും നിരന്തര സമ്മർദ്ദം ചെലുത്തി .കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ മറ്റ് 11  സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്കു കത്തയച്ചിരുന്നു. തമിഴ്നാട്, ആന്ധ്രാ പ്രദേശ്, തെലങ്കാന, ഛത്തിസ്ഗഡ് , ഒഡീഷ, പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ്, ദല്‍ഹി, പഞ്ചാബ്, രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നീ 11 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കാണ് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചത്.സംസ്ഥാനങ്ങൾക്ക് വാക്‌സിൻ സൗജന്യമായി നൽകേണ്ടതിന്റെ ആവശ്യകത പല തവണയായി കേരളത്തിന്റെ മുഖ്യമന്ത്രി ഊന്നി പറഞ്ഞിരുന്നു.രാജ്യത്ത് കൊവിഡ് വാക്‌സിനേഷന്‍ പ്രഖ്യാപിച്ചതു മുതല്‍ കേരളം എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു.എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ 18 മുതല്‍ 44 വയസു വരെ പ്രായമുള്ളവര്‍ക്ക് വാക്‌സിനേഷന് വില നിശ്ചയിച്ചു.

രാജ്യത്തിന്റെ വാക്സിന്‍ നയം പരിഷ്‌കരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി  ജനങ്ങളെ അഭിസംബോധനം ചെയ്തുകൊണ്ട് സംസാരിച്ചപ്പോൾ അറിയിച്ചു . ജൂണ്‍ 21 മുതല്‍ പതിനെട്ട് വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും സൗജന്യമായി വാക്സിന്‍ വിതരണം ചെയ്യുമെന്നു പ്രധാനമന്ത്രി വ്യക്തമാക്കി.വിദേശത്ത് നിന്ന് കേന്ദ്രസര്‍ക്കാര്‍ നേരിട്ട് വാക്സിന്‍ വാങ്ങി സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ കേന്ദ്രസര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. വാക്സിനു വിലയീടാക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഇതു തന്നിഷ്ടപ്രകാരമുള്ള നടപടിയാണെന്നും കോടതി ചൂണ്ടിക്കാണിച്ചിരുന്നു ഇനിയും മൂകസാക്ഷിയായിരിക്കാനാകില്ലെന്നും കോടതി അറിയിച്ചു. വാക്‌സിന്‍ വാങ്ങിയതിന്റേയും വിതരണം ചെയ്തതിന്റെയും മുഴുവന്‍ വിശദാംശങ്ങളും ഹാജരാക്കണമെന്നും കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
നിരന്തരമായി കോടതിയില്‍ നിന്നു വാക്‌സിന്‍ നയത്തിനെതിരെ രൂക്ഷമായ വിമര്‍ശനമാണു കേന്ദ്രസര്‍ക്കാര്‍ ഏറ്റുവാങ്ങിയത്.ഒപ്പം സോഷ്യൽ മീഡിയയിലടക്കം ജനങ്ങൾ ഒന്നടങ്കം പ്രതിഷേധിച്ചു.

കേന്ദ്ര സർക്കാരിന്റെ വാക്സിൻ നയത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ ശക്തമായ എതിർപ്പ് തുടക്കം മുതൽ തെന്നെ രേഖപ്പെടുത്തിയിരുന്നു കേന്ദ്ര സർക്കാരിന്‍റെ വാക്‌സിൻ വിതരണനയത്തിൽ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തും അയച്ചിരുന്നു . വാക്‌സിന് പൊതു വിപണിയിലേക്ക് പ്രത്യേക ക്വാട്ട അനുവദിക്കുകയും അതിന് താങ്ങാവുന്ന വില നിശ്ചയിക്കുകയുമാണ് വേണ്ടതെന്ന് മുഖ്യമന്ത്രി അന്ന് നിർദേശിച്ചിരുന്നു വാക്‌സിനു വേണ്ടി ബിസിനസുകാരോട് സംസ്ഥാനങ്ങൾ മത്സരിക്കുന്ന സാഹചര്യത്തിലേക്ക് തള്ളിവിടരുതെന്ന മുഖ്യമന്ത്രിയുടെ ആവശ്യം ഇന്ന് അംഗീകരിക്കപ്പെടുകയാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News