കുഴല്‍പ്പണ ഇടപാടില്‍ ബിജെപിക്കുള്ളില്‍ കെ സുരേന്ദ്രന്റെ അനുനയ നീക്കം ;എതിര്‍ ഗ്രൂപ്പുകാരെ പാട്ടിലാക്കാന്‍ പ്രത്യേക ദൂതന്‍മാരെ നിയോഗിച്ചു

കൊടകര കുഴല്‍പ്പണ ഇടപാടില്‍ ബിജെപിക്കുള്ളില്‍ കെ സുരേന്ദ്രന്റെ അനുനയ നീക്കം. എതിര്‍ ഗ്രൂപ്പുകാരെ പാട്ടിലാക്കാന്‍ പ്രത്യേക ദൂതന്‍മാരെ നിയോഗിച്ചു. തനിക്കെതിരായ ആക്രമണത്തെ ചെറുക്കാന്‍ രംഗത്ത് ഇറങ്ങണം എന്ന ആവശ്യവുമായി സുരേന്ദ്രന്റെ ദൂതന്‍മാര്‍ മുതിര്‍ന്ന നേതാക്കളെ കാണുന്നു.

മുതിര്‍ന്ന നേതാക്കളെ ഫോണിലും ,നേരിട്ടും കാണാന്‍ പ്രത്യേക ദൂതന്‍മാരെ നിയോഗിച്ചു. പാര്‍ട്ടിക്കെതിരായ ആക്രമണം ആയി കണ്ട് രംഗത്ത് ഇറങ്ങാന്‍ ദേശീയ നേതൃത്വം ആവശ്വപ്പെട്ടു എന്നാണ് മുതിര്‍ന്ന നേതാക്കളെ ധരിപ്പിക്കുന്നത്.

ഇന്ന് എ എന്‍ രാധാകൃഷ്ണന്‍ വാര്‍ത്താ സമ്മേളനം നടത്തി സുരേന്ദ്രനെ പിന്തുണച്ചത് ഈ നീക്കത്തിന്റെ ഫലമായി ആമെന്നാണ് സൂചന.
സുരേന്ദ്രന് ഒപ്പമുള്ള സംസ്ഥാന ഭാരവാഹികള്‍ ആണ് ദൂതുമായി രംഗത്തെത്തിയത്. കോഴിക്കോട് നടന്ന സുരേന്ദ്രന്‍ അനുകൂലികളുടെ ഗ്രൂപ്പ് യോഗത്തിന് പിന്നാലെയാണ് അനുനയ നീക്കം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News