താമരശ്ശേരിയില്‍ 1410 പായ്ക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളുമായി കുടുക്കില്‍ ഉമ്മരം സ്വദേശി പിടിയില്‍

താമരശ്ശേരിയില്‍ നിരോധിത പുകയില ഉല്‍പ്പന്നമായ 1045 പായ്ക്കറ്റ് ഹാന്‍സ്, 365 പായ്ക്കറ്റ് കൂള്‍ എന്നിവയുമായി മൊത്ത വിതരണക്കാരനായ താമരശ്ശേരി കുടുക്കില്‍ ഉമ്മരം കയ്യേലിക്കുന്ന് സ്വദേശി കെ.കെ.നാസറിനെ പൊലീസ് പിടികൂടി.

താമരശ്ശേരി കുടുക്കില്‍ ഉമ്മരം അങ്ങാടിയില്‍ വെച്ച് വില്‍പ്പനക്കിടെയാണ് ഇയാളെ പോലീസ് പിടികൂടിയത്.ഇയാളുടെ കൈയില്‍ നിന്നും, കൂടാതെ വിവിധ സ്ഥലങ്ങളില്‍ ഒളിപ്പിച്ചു വെച്ച നിലയിലുമായിരുന്നു ലഹരി വസ്തുക്കള്‍. പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു.

താമരശ്ശേരി പ്രിന്‍സിപ്പള്‍ എസ്.ഐ ശ്രീജേഷ്, സി പി ഒ മാരായ ബീവീഷ്, ജിലു സെബാസ്റ്റ്യന്‍, അബ്ദുല്‍ റഹൂഫ്, അനന്ദു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here