മുംബൈയില്‍ കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

മുംബൈയിലും കൊങ്കണ്‍ മേഖലയിലും വരും ദിവസങ്ങളില്‍ കാലവര്‍ഷം ശക്തമാകുമെന്നും ജൂണ്‍ 9 മുതല്‍ നാലുദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാകേന്ദ്രം അറിയിച്ചു. മുന്നറിയിപ്പിനെത്തുടര്‍ന്ന് ജില്ലാഭരണകൂടങ്ങളോട് ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നിര്‍ദ്ദേശിച്ചു.

മുന്‍കരുതലിന്റെ ഭാഗമായി അപകടങ്ങള്‍ ഒഴിവാക്കാന്‍ തയ്യാറെടുക്കണമെന്ന് ദുരന്തനിവാരണ വിഭാഗത്തിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളിലും മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലും താമസിക്കുന്നവരെ സുരക്ഷിതമായ സ്ഥലങ്ങളിലേയ്ക്ക് മാറ്റണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അത് പോലെ തന്നെ അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളില്‍ താമസിക്കുന്നവരെയും സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റുവാനുള്ള നിര്‍ദ്ദേശവും മുഖ്യമന്ത്രി നല്‍കി.

അടുത്തയിടെ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് ബാര്‍ജ് മുങ്ങി നിരവധിപേര്‍ മരിക്കാനിടയായ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഒ എന്‍ ജി സിയോടും ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

കൊവിഡ് സെന്ററുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ജനറേറ്ററുകളും ഡീസലും കരുതിവെക്കണം. ആശുപത്രികളില്‍ ഓക്‌സിജന്റെ വിതരണം ഒരു കാരണത്താലും തടസ്സപ്പെടരുതെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News