സോഷ്യല്‍ മീഡിയാ ആപ്പായ ക്ളബ്ഹൗസില്‍ ചലച്ചിത്ര മേഖലയിൽ നിന്നുള്ളവരും സജീവമാണ്.ഒപ്പം വ്യാജ പ്രൊഫൈലുകളും .തന്റെ പേരില്‍ വ്യാജ അക്കൗണ്ട് തുടങ്ങിയ ആളെ കഴിഞ്ഞ ദിവസമാണ് നടന്‍ പൃഥ്വിരാജ് തുറന്നുകാട്ടിയത് . ‘സൂരജ് നായര്‍’ എന്ന സോഷ്യല്‍ മീഡിയാ പ്രൊഫൈലിന്റെ ഉടമയാണ് തന്റെ പേരില്‍ വ്യാജ അക്കൗണ്ട് തുടങ്ങിയതെന്ന് നടന്‍ ചൂണ്ടിക്കാട്ടുന്നു. അയാളുടെ സോഷ്യല്‍ മീഡിയാ അക്കൗണ്ടിന്റെ സ്ക്രീന്‍ഷോട്ട് ഉള്‍പ്പെടെ പങ്കുവച്ചുകൊണ്ട് ദയവുചെയ്ത് ഇത്തരം പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണം എന്നാണ് പൃഥ്വിരാജ് തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ ആവശ്യപ്പെട്ടത്.
തന്റെ പേരില്‍ വ്യാജ അക്കൗണ്ട് തുടങ്ങിയത് കൂടാതെ, ഇയാള്‍ താനെന്ന് ഭാവിച്ചുകൊണ്ട് തന്റെ ശബ്ദം അനുകരിക്കുകയും ചെയ്തുവെന്നും നടന്‍ ആരോപിക്കുന്നു.തന്റെ ഇന്‍സ്റ്റാഗ്രാം ഐഡിയോട് ഏറെ സാമ്യം തോന്നുന്ന തരത്തില്‍ വ്യാജ അക്കൗണ്ട് ആരംഭിച്ചതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ കുറ്റകൃത്യത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും പൃഥ്വിരാജ് ചൂണ്ടിക്കാട്ടി.
പൃഥ്വിരാജിന്റെ ഇന്‍സ്റ്റാഗ്രാം കുറിപ്പ് ചുവടെ:
‘എന്റെ പേര് പറഞ്ഞുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ ഇടപെടല്‍ നടത്തുന്നത് അവിടെ നില്‍ക്കട്ടെ. എന്നാല്‍ ഞാനെന്ന് ഭാവിക്കുകയും, എന്റെ ശബ്ദം അനുകരിക്കുകയും, എന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിനോട് അടുത്ത സാമ്യം തോന്നുന്ന ഐഡി ഉപയോഗിക്കുകയും ചെയ്യുന്നത് എല്ലാത്തരത്തിലും കുറ്റകൃത്യമാണ്. ദയവുചെയ്ത് ഇത് അവസാനിപ്പിക്കണം. ഞാന്‍ ക്ലബ്ഹൗസില്‍ ഇല്ല!’
View this post on Instagram
കഴിഞ്ഞദിവസം നടൻ സുരേഷ് ഗോപിയും രംഗത്ത് വന്നിരുന്നു.ക്ലബ് ഹൗസിലെ തന്റെതിന്നു തോന്നിപ്പിക്കുന്ന്ന വ്യാജ പ്രൊഫൈലുകളിലൂടെയുള്ള ശബ്ദാനുകരണം അരോചകമാണെന്നും
ഇതവസാനിപ്പിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.ദുല്ഖർ നിവിൻപോളി തുടങ്ങിയ താരങ്ങളും ക്ലബ് ഹൗസിലെ വ്യാജ അക്കൗണ്ടുകൾ ചൂണ്ടിക്കാണിച്ചിരുന്നു.
Get real time update about this post categories directly on your device, subscribe now.