കെ സുധാകരന്‍ അധ്യക്ഷനായേക്കും; സോണിയാ ഗാന്ധിക്ക് റിപ്പോര്‍ട്ട് കൈമാറി താരിഖ് അന്‍വര്‍

കെ സുധാകരന്‍ കെ പി സി സി അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെടാന്‍ സാധ്യതയേറി. ഹൈക്കമാന്‍ഡ് പ്രതിനിധി താരിഖ് അന്‍വര്‍ പുതിയ കെ പി സി സി അധ്യക്ഷനെ സംബന്ധിച്ച റിപ്പോര്‍ട്ട് സോണിയാ ഗാന്ധിക്ക് കൈമാറിയതായി സൂചന. ആരുടെയും പേര് പറയാതെ മുഖം തിരിച്ച് കേരളത്തിലെ ഗ്രൂപ്പുകള്‍.

കെ പി സി സി അധ്യക്ഷ സ്ഥാനത്തേക്ക് താരിഖ് അന്‍വര്‍ കൈമാറിയ റിപ്പോര്‍ട്ടില്‍ കെ സുധാകരന്റെതല്ലാതെ മറ്റൊരു പേര് ഇല്ലെന്നാണ് സൂചന. എംപിമാരും മുതിര്‍ന്ന നേതാക്കളും സുധാകരന്‍ വരട്ടെ എന്ന് അഭിപ്രായപ്പെട്ടതോടെയാണ് ഏക പേരിലേക്ക് എത്തിയത്. മുതിര്‍ന്ന നേതാക്കളുമായി ഫോണില്‍ ആശയവിനിമയം നടത്തിയ താരിഖ് അന്‍വര്‍ തന്റെ റിപ്പോര്‍ട്ട് സോണിയ ഗാന്ധിക്ക് കൈമാറുകയായിരുന്നു.

എന്നാല്‍ എ ഐ സി സി ജനറല്‍ സെക്രട്ടറിയായ ഉമ്മന്‍ചാണ്ടി, മുതിര്‍ന്ന നേതാവ് ചെന്നിത്തല, കെ പി സി സി അധ്യക്ഷന്‍ മുല്ലപളളി രാമചന്ദ്രന്‍ എന്നിവര്‍ ആരുടെയും പേര് പറയാതെ ഹൈക്കമാന്‍ഡ് സമിതിയോട് മുഖം തിരിച്ചു. തങ്ങളുടെ അഭിപ്രായത്തിന് വിഭിന്നമായി വി ഡി സതീശനെ പ്രതിപക്ഷ നേതാവാക്കിയതോടെ ഇനി പാര്‍ട്ടി കാര്യങ്ങളില്‍ അഭിപ്രായം പറയുന്നില്ലെന്നാണ് മൂവരുടെയും നിലപാട്. അതിനാല്‍ തന്നെ താരിഖ് അന്‍വറോട് വളരെ ചുരുക്കം സമയം മാത്രമാണ് മൂവരും ഫോണില്‍ സംസാരിച്ചത്.

കെ പി സി സി അധ്യക്ഷനെ ഏകപക്ഷീയമായി പ്രഖ്യാപിക്കുക മാത്രമാണ് ഇനി ഹൈക്കമാന്‍ഡിന് മുന്നിലുളള പോംവഴി. കെ സുധാകരന്‍ പ്രസിഡന്റ് ആയാല്‍ ഇനിയങ്ങോട്ട് എന്ത് സമീപനമാവും ഗ്രൂപ്പുകള്‍ സ്വീകരിക്കാന്‍ പോകുന്നതെന്ന് വ്യക്തമാക്കുന്നതാണ് ഉമ്മന്‍ചാണ്ടിയുടെയും ചെന്നിത്തലയുടെയും നിസ്സഹകരണ നീക്കം. അടുത്ത ദിവസം തന്നെ സോണിയ ഗാന്ധി ആസാം, കേരളം, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ പാര്‍ട്ടി അധ്യക്ഷന്‍മാരെ പ്രഖ്യാപിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News