ഒമ്പത് വയസുകാരിയും നാലു വയസുകാരിയും കൂടി കാറുമെടുത്ത് കറങ്ങാനിറങ്ങി; പൊലീസ് പിടിയിലുമായി

ഒമ്പത് വയസുകാരിയും അനുജത്തിയായ നാലു വയസുകാരിയും കൂടി കാറുമെടുത്ത് കറങ്ങാനിറങ്ങി. പൊലീസ് പിടിയിലുമായി.

പത്തുവയസിൽ താഴെയുള്ള രണ്ടു കുട്ടികൾഅതിരാവിലെ കാറുമെടുത്ത് കറങ്ങാനിറങ്ങി. വഴിയില്‍ വച്ച്‌ ഒരു ട്രക്കില്‍ ഇടിച്ചതിനെ തുടര്‍ന്ന് പൊലീസ് പിടിയിലുമായി. അമേരിക്കയിലെ ഉത്തായിലാണ് ഈ സംഭവം എന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു .

പുലര്‍ച്ചെ മൂന്നുമണിക്ക് വീട്ടുകാര്‍ ഉറങ്ങിക്കിടക്കുമ്ബോഴാണ് ഒൻപതുകാരി കാറുമെടുത്ത്​ കറങ്ങാനിറങ്ങിയത്. കൂടെയുള്ളതാകട്ടെ നാല്​ വയസുള്ള അനിയത്തിയും. ഷെവര്‍ലെയുടെ മാലിബു സെഡാനില്‍ കയറി കൂളായി ഡ്രൈവിംഗ് തുടങ്ങി. 16 കിലോമീറ്റര്‍ അകലെയുള്ള ബീച്ചായിരുന്നു ഇവരുടെ ആദ്യ ലക്‌ഷ്യം. ബീച്ചിൽ ഉല്ലസിച്ച ശേഷം ലോസ്​ ഏഞ്ചല്‍സിലേക്ക്​ പോകമെന്ന വലിയ പ്ലാനുമിട്ടു. പക്ഷെ പദ്ധതി പൊളിഞ്ഞത് രക്ഷയായി. കടല്‍ത്തീരത്തുവച്ച്‌​ വാഹനം പാര്‍ക്ക്​ ചെയ്യുന്നതിനിടെ ഒരു ട്രക്കില്‍ ഇടിച്ചു. ഇതിനെ തുടര്‍ന്ന്​ യാത്ര മുടങ്ങി. ഒടുവില്‍ ഇരുവരും പൊലീസ്​ പിടിയിലാകുകുയും ചെയ്‍തു.

സീറ്റ്​ ബെല്‍റ്റൊക്കെ ധരിച്ച്‌ സുരക്ഷിതമായിട്ടായിരുന്നു കുട്ടികളുടെ യാത്രയെന്ന്​ പൊലീസ്​ പറയുന്നു. വീട്ടില്‍നിന്ന്​ 16 കിലോമീറ്ററിലധികം രണ്ട് പ്രധാന റോഡുകള്‍ കടന്നാണ് കുട്ടികളും കാറും ബീച്ചില്‍ എത്തിയത്. പൊലീസിന്‍റെ വിളി എത്തുന്നതു വരെ കാറുമെടുത്ത് കുട്ടികള്‍ കടന്ന വിവരം രക്ഷിതാക്കാള്‍ അറിഞ്ഞിരുന്നില്ലത്രെ.

കുട്ടികളും കാറും ഉള്‍പ്പെടെയുള്ള വീഡിയോ ദൃശ്യങ്ങള്‍ പൊലീസ്​ ട്വീറ്റ് ചെയ്‍തിട്ടുണ്ട്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ചുവന്ന നിറത്തിലുള്ള മാലിബു സെഡാനെയും​ ഉള്ളില്‍ ഇരിക്കുന്ന കുട്ടികളെയും വീഡിയോയില്‍ കാണാം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലംബോര്‍ഗിനി വാങ്ങാന്‍ വീട്ടുകാര്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഒരു അഞ്ചുവയസ്സുകാരന്‍ വീട്ടിലെ കാറും എടുത്ത് യാത്ര തിരിച്ചിരുന്ന വാർത്ത നമ്മൾ കഴിഞ്ഞ വർഷമാണ് കേട്ടത്. പുതിയ ലംബോര്‍ഗിനി വാങ്ങാനാണ് താന്‍ പോകുന്നതെന്നായിരുന്നു വഴിയില്‍ വച്ച്‌ പിടികൂടിയ പൊലീസിനോട് അന്ന് കുട്ടി പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News